FILM NEWS

സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം: മിഥുൻ മാനുവൽ തോമസ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമയിൽ സംവിധായകനു നൽകുന്ന അതേ പ്രതിഫലം സിനിമ എഴുതിയ ആൾക്കും നൽകണമെന്ന് എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. മിഥുൻ കഥയും തിരക്കഥയും എഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടർബോയുടെ റിലീസിനോടനുബന്ധിച്ച് സില്ലിമോങ്കിന് നൽകിയ അഭിമുഖത്തിലായിരുന്നു മിഥുൻ മാനുവൽ തോമസ് ഇക്കാര്യം പറഞ്ഞത്.

''സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എന്ന് പറയുന്നത് എഴുത്താണ്. എഴുത്ത് മോശമായി കഴിഞ്ഞാൽ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. സിനിമ ആദ്യമുണ്ടാകുന്നത് ഷൂട്ടിങ് യൂണിറ്റിന് മുന്നിലല്ല. അത് എഴുത്തുകാരന്റെ മനസിലാണ്. അയാൾ അത് മനസിൽ കണ്ട് സംവിധായകന് പറഞ്ഞുകൊടുത്ത് വേറെ രീതിയിൽ കൺസീവ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാവുന്നത്,'' മിഥുൻ മാനുവൽ തോമസ് പറഞ്ഞു.

''സംവിധായകനോളം തന്നെ പ്രതിഫലം കൊടുക്കേണ്ട ഡിപ്പാർട്ട്‌മെന്റാണ് എഴുത്ത്. ഇപ്പോൾ അങ്ങനെയുള്ള രീതിയിലേക്കു വരുന്നുണ്ട്. കണ്ടന്റാണ് പ്രധാനപ്പെട്ടത് എന്ന തരത്തിൽ കാര്യങ്ങൾ വരുന്നുണ്ട്. സിനിമകളും സീരിസുകളും വരുന്നുണ്ട്. ഹോളിവുഡിൽ നോക്കുകയാണെങ്കിൽ അവിടെ എഴുത്തുകാരനാണ് ഏറ്റവും പ്രാധാന്യം,'' മിഥുൻ പറഞ്ഞു.

മമ്മൂട്ടി നായകനായ ടർബോ 23 നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും