FILM NEWS

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും റാഫിയും ഒന്നിക്കുന്നു; 'കുപ്പീന്ന് വന്ന ഭൂതം' ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

വെബ് ഡെസ്ക്

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കുപ്പീന്ന് വന്ന ഭൂതം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഖത്തർ വ്യവസായിയായ ബിജു മത്തായിയുടെ ഉടമസ്ഥതയിലുള്ള 'വണ്‍ ഡേ ഫിലിംസ്' ബാനറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ നായിക ഷീലയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജോര്‍ജ്കുട്ടി c/o ജോര്‍ജ്കുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടിപട്ടണം, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഹരിദാസ് ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുപ്പീന്ന് വന്ന ഭൂതം'. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിജു മത്തായിയുടെ ഉടമസ്ഥതയിലുള്ള വൺ ഡേ ഫിലിംസ് എന്ന ബാനർ സംവിധായകൻ ജോഷിയും ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മേജർ രവിയും നിർമ്മാതാവ് സാബു ചെറിയാനും ചേർന്ന് നിർവഹിച്ചു. വൺ ഡേ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് കുപ്പീന്ന് വന്ന ഭൂതം.

ചടങ്ങില്‍ ജോബി ജോര്‍ജ്, സാബു ചെറിയാന്‍, ടോമിച്ചന്‍ മുളകുപാടം, നെല്‍സണ്‍ ഐപ്പ്, കാള്‍ട്ടണ്‍ ഫിലിംസ് കരുണാകരന്‍, ഷാഫി, ജിബു ജേക്കബ്, സേതു, റോബിന്‍ തിരുമല,ഭീമന്‍ രഘു, രാജാസാഹിബ്, പൊന്നമ്മ ബാബു, പ്രിയങ്ക തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.

രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, പ്രൊഡകഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പോടുത്താസ്, സംഗീത സംവിധാനം- മണികണ്ഠന്‍ അയ്യപ്പ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വിതരണം- ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഒ- വാഴൂര്‍ ജോസ്, നിയാസ് നൗഷാദ്. പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്