FILM NEWS

ഗീതു മോഹൻദാസ് ചിത്രത്തിൽ നായകനായി ആക്ഷൻ ഹീറോ യഷ്; 'കാത്തിരിക്കാൻ ഇതിൽപരം കാരണം വേണോ?'

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകർക്ക് ആവേശമായി കന്നഡ ആക്ഷൻ ഹീറോ യഷ് നായകനാകുന്ന പുതിയ ചിത്രം 'ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്'. സിനിമ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയ മലയാളിയായ ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളി പ്രേക്ഷകരുടെ ഭാവുകത്വത്തെ നവീകരിക്കുന്നതിൽ പങ്കുവഹിച്ച, നിവിൻ പോളിയും റോഷൻ മാത്യുവും പ്രധാനകഥാപാത്രങ്ങളായെത്തിയ മൂത്തോനുശേഷം ഗീതു ഒരുക്കുന്ന ചിത്രമാണ് 'ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്'. 2019ലാണ് മൂത്തോൻ പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് എട്ടിനു ബെംഗളുരൂവിൽ ആരംഭിക്കും. 2023 ഡിസംബര്‍ എട്ടിനാണു 'ടോക്സിക്' ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കെജിഎഫ്, കെജിഎഫ് 2 എന്നീ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ താരമായി വളർന്ന യഷ്, സിനിമയുടെ പരമ്പരാഗത വഴികളിൽനിന്ന് മാറി നടന്ന സംവിധായികയായ ഗീതു മോഹൻ ദാസിന്റെ ചിത്രത്തിൽ അഭിനയിക്കുന്നുവെന്നത് ഏറെ പ്രത്യേകതയുള്ളതാണ്.

'കെജിഎഫ് 2' തീയേറ്ററുകളിൽ എത്തിയിട്ട് രണ്ടു വർഷം കഴിഞ്ഞു. അതിനു ശേഷം മറ്റൊരു സിനിമയും യഷിന്റേതായി തീയേറ്ററുകളിൽ എത്തിയിട്ടില്ല.

ചിത്രീകരണത്തിനു മുന്നോടിയായി യഷ്, നിർമ്മാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം കർണാടകയിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചു. സിനിമയിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്