ഒരു നടനെന്ന നിലയിൽ വ്യത്യസ്തമായ, തന്നെ കൊതിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെങ്കിലും ചലഞ്ചിങ് വേഷങ്ങൾ മാത്രം ചെയ്താൽ വീട്ടിലിരിക്കേണ്ടിവരുമെന്ന ഉറച്ച ബോധ്യമുണ്ട് നടന്‍ വിനയ് ഫോര്‍ട്ടിന്. പിആർ വർക്കില്ലാത്ത അഭിനയതാവെന്ന നിലയ്ക്കുള്ള സിനിമാ ജീവിതവും സ്വകാര്യ ജീവിതവും, പ്രതീക്ഷകളും ദ ഫോർത്തിനോട് പങ്കുവക്കുകയാണ് വിനയ്.