ENTERTAINMENT

iffk 2022 : അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങൾ പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

27ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കുള്ള ചലച്ചിത്രങ്ങളുടെ പട്ടികയായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത്‌ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപെട്ടിട്ടുള്ളത്. ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്താണ് മേള അരങ്ങേറുക.

മെഹ്ദി ഗസൻഫാരി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം 'ഹൂപ്പോ', തയ്ഫുൻ പിർസെലിമോഗ്ലു തുർക്കിഷ് ചിത്രം 'കെർ', ഐഡൻ ഹേഗുൽ സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം 'കൺസേൺഡ് സിറ്റിസൺ', ഐമർ ലബാക്കിയുടെ ബ്രസീലിയൻ ചിത്രം 'കോർഡിയലി യുവേഴ്‌സ്', ഫിറാസ് ഖൗരി സംവിധാനം ചെയ്ത ടുണീഷ്യൻ ചിത്രം 'അലം', മൈക്കൽ ബോറോഡിൻ സംവിധാനം ചെയ്ത റഷ്യൻ ചിത്രം 'കൺവീനിയൻസ് സ്റ്റോർ', അലജാൻഡ്രോ ലോയ്സ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയൻ ചിത്രം 'ഉതമ', കിം ക്യൂ ബുയി സംവിധാനം ചെയ്ത വിയറ്റ്നാമീസ് ചിത്രം 'മെമ്മറിലാൻഡ്', അമിൽ ശിവ്ജി സംവിധാനം ചെയ്ത ടാൻസാനിയൻ ചിത്രം 'ടഗ് ഓഫ് വാർ', മറീന എർ ഗോർബാച്ച് സംവിധാനം ചെയ്ത യുക്രെയ്ന്‍ ചിത്രം 'ക്ലോണ്ടൈക്ക്' എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട 10 ചിത്രങ്ങൾ.

പ്രശസ്ത ചലച്ചിത്ര നിരൂപകൻ സി എസ് വെങ്കടേശ്വരൻ അധ്യക്ഷനായ കമ്മിറ്റിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. വീണാ ഹരിഹരൻ, ബെന്നി ബെനഡിക്ട്‌, പ്രശാന്ത് വിജയ്, രാഹുൽ റിജി നായർ, ഷാജികുമാർ പിവി, എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

അന്താരാഷ്ട്ര മത്സര വിഭാഗത്തിക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ

ഇവയ്ക്ക് പുറമെ മലയാളം സിനിമ ടുഡേയിൽ നിന്ന് മമ്മൂട്ടി നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന "നൻപകൽ നേരത്ത്‌ മയക്കം", കുഞ്ചാക്കോ ബോബന്‍, ദിവ്യ പ്രഭ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന മഹേഷ് നാരായണൻ ചിത്രം "അറിയിപ്പ്" എന്നിവ ഇടം പിടിച്ചു. ഇന്ത്യൻ സിനിമ നൗവില്‍ നിന്ന് എ പ്ലെയ്‌സ് ഓഫ് ഔര്‍ ഓണ്‍, ഔര്‍ ഹോം എന്നീ ചിത്രങ്ങളും അന്താരാഷ്ട്ര വിഭാഗത്തിൽ മത്സരിക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്