ENTERTAINMENT

വിനയ് ഫോർട്ടിന്റെ 'ആട്ടം': ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിനയ് ഫോർട്ടിന്റെ പുതിയ ചിത്രമായ 'ആട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോയ് മൂവീ പ്രൊഡക്ഷൻസ് ബാനറിൽ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ആനന്ദ് ഏകർഷിയാണ്.

സെറിൻ ശിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഒൻപത് പുതുമുഖ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ചേംബർ ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം.

ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദർഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രമേയം. കഥയുടെ പുരോഗതിക്കനുസരിച്ച് പതിയെ പതിയെ പുറത്തുവരുന്ന സസ്പെൻസുകളാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകൾക്കായി തിരഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ ആട്ടം ഇടംപിടിച്ചതോടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്.

ശക്തമായ പ്രകടനങ്ങളുമായി ആട്ടം പ്രേക്ഷകരിലേയ്ക്ക് എത്തുമെന്നാണ് കരുതുന്നത്. ഡോ. അജിത് ജോയിയുടെ നിർമാണത്തിൽ ബിച്ചുവാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. ബേസിൽ സിജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?