ENTERTAINMENT

ബൈക്കില്‍ ആറംഗ കുടുബവുമായി ഒരു യാത്ര; വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി 'ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം'

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാം റാവുത്തര്‍ എഴുതി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സുബീഷ് സുധി, ഷെല്ലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ടി വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ സി രഘുനാഥന്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യചിത്രമാണ് 'ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം'. അമ്പതോളം സിനിമാതാരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഒരു ബൈക്കില്‍ യാത്രചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം ഷെല്ലി ചെയ്യുന്ന മറ്റൊരു ശക്തമായ കഥാപാത്രമാണ് ഈ സിനിമയിലേത്. അജു വര്‍ഗീസ്, ലാല്‍ ജോസ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, വിനീത് വാസുദേവന്‍, ഗൗരി ജി കിഷന്‍, വിജയ് ബാബു, ദര്‍ശന എസ് നായര്‍, ഹരീഷ് കണാരന്‍, ഗോകുലന്‍, റിയാ സൈറ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആശാവര്‍ക്കര്‍മാരുടെ ദൈനംദിന ജീവിതം ഒരു സിനിമയില്‍ പശ്ചാത്തലമായി വരുന്നത് ഇത് ആദ്യമായാണ്. മുരളി കെ വി രാമന്തളി സഹനിര്‍മാതാവായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അന്‍സര്‍ ഷായാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- രഘുരാമവര്‍മ്മ, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- നാഗരാജ് നാനി, എഡിറ്റര്‍ ജിതിന്‍ ഡി കെ, സംഗീതം- അജ്മല്‍ ഹസ്ബുള്ള, അന്‍വര്‍ അലി, വൈശാഖ് സുഗുണന്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍- ദീപക് പരമേശ്വരന്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പിആര്‍ & മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പിആര്‍ഒ- എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്. ജനുവരിയില്‍ ചിത്രം തീയ്യേറ്ററുകളിലെത്തും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും