ENTERTAINMENT

അന്നാ ബെന്നും അർജുൻ അശോകനും ഒന്നിക്കുന്ന 'ത്രിശങ്കു'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

എന്റർടെയ്ൻമെന്റ് ഡെസ്ക്

അന്നാ ബെന്നും അർജുൻ അശോകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'ത്രിശങ്കു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അച്യുത് വിനായകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് 'ത്രിശങ്കു'. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റ് നിർമാതാക്കൾ.

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിങ് രാകേഷ് ചെറുമഠവും നിർവഹിക്കുന്നു. ജെ കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.

പ്രശസ്ത നിയോ-നോയിർ ചലച്ചിത്ര നിർമാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് കടക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് നിർമാതാക്കളിൽ ഒരാളായ സഞ്ജയ് റൗത്രേ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല കണ്ടന്റ് ഉണ്ടാകുന്നത് മലയാള സിനിമകള്‍ക്കാണെന്നും 'ജോണി ഗദ്ദാർ', 'അന്താധുൻ', 'മോണിക്ക, ഓ മൈ ഡാർലിങ്' തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ഹിന്ദി സിനിമകൾ സ്‌ക്രീനിൽ കൊണ്ടുവരാനുള്ള അവസരം തങ്ങൾക്ക് ലഭിച്ചു എന്നും സഞ്ജയ് റൗത്രേ പറഞ്ഞു. ത്രിശങ്കുവിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബപ്രേക്ഷകർക്ക് വേണ്ടിയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ത്രിശങ്കുവെന്ന് സഞ്ജയ് റൗത്രേ പറഞ്ഞിരുന്നു. മലയാള സിനിമകളിലെ സാങ്കേതിക വൈദഗ്ധ്യവും കഥ പറച്ചിലിന്റെ ഉയർന്ന നിലവാരവും എല്ലായ്‌പ്പോഴും വിലമതിച്ചിട്ടുള്ളതായി സരിത പാട്ടീൽ വ്യക്തമാക്കി. ത്രിശങ്കു പ്രേക്ഷകർക്ക് പുതുമയുള്ളതും ആകർഷകവുമായ ഒരു അനുഭൂതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും