ENTERTAINMENT

റോഷനും ഷൈനും ബാലുവും; 'മഹാറാണി' യുടെ ടൈറ്റില്‍ കാർഡ്

ജി മാർത്താണ്ഡനാണ് സംവിധാനം. ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങും

വെബ് ഡെസ്ക്

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം 'മഹാറാണി'യുടെ ടൈറ്റില്‍ കാർഡ് പുറത്തിറങ്ങി. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും കൊച്ചിയില്‍ നടന്നു. ജി മാർത്താണ്ഡനാണ് സംവിധാനം. ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങും. കോമഡി എന്റർടെയ്‌നറായാണ് 'മഹാറാണി'യൊരുങ്ങുന്നത്.

ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 'ഇഷ്‌ക് സിനിമയുടെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് കഥ, തിരക്കഥ,സംഭാഷണമൊരുക്കുന്നത്. സുജിത് ബാലനാണ് നിർമാണം. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ലോകനാഥനാണ് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റും ജിത്തു പയ്യന്നൂർ കലാസംവിധാനവും നിർവഹിക്കും.

നാല് വർഷങ്ങൾക്ക് ശേഷമാണ് ജി മാർത്താണ്ഡൻ പുതിയ സിനിമ പ്രഖ്യാപിക്കുന്നത് . 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്', 'അച്ചാ ദിൻ', 'പാവാട', 'ജോണി ജോണി യെസ് പപ്പ' തുടങ്ങിയവയാണ് മാർത്താണ്ഡന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ