ENTERTAINMENT

ജയിലറിനെ പ്രശംസിച്ച് മുൻ മംഗോളിയൻ പ്രസിഡന്റ് പ്രചോദനാത്മക സിനിമയെന്ന് നമ്പാരിൻ എൻഖ്ബയാർ

സെപ്റ്റംബർ 7ന് ചിത്രം ഒടിടിയിൽ എത്തും

വെബ് ഡെസ്ക്

രജനികാന്ത് നായകനായെത്തിയ ജയിലറിനെ പ്രശംസിച്ച് മംഗോളിയൻ മുൻ പ്രസിഡന്റ് നമ്പാരിൻ എൻഖ്ബയാർ. ജയിലർ ഒരു പ്രചോദനാത്മക സിനിമയാണെന്നാണ് നമ്പാരിന്റെ വിലയിരുത്തൽ. ലോകമെമ്പാടും വിജയകരമായി പ്രദർശനം തുടരവെയാണ് ജയിലറിന് മംഗോളിയൻ മുൻ പ്രസിഡന്റിനറെ പ്രശംസ തേടിയെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 10 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 5 ദിവസം കൊണ്ട് 350 കോടിയും കടന്നിരിക്കുകയാണ്.

ജയിലറിന് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും ധാരാളം നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിനകത്ത് പ്രമുഖരായ പലരും ഇതിനോടകം സിനിമയെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു.

മം​ഗോളിയൻ മുൻ പ്രസിഡന്റ് നമ്പാരിൻ എൻഖ്‌ബയാർ സ്വകാര്യ ബിസിനസ് ആവശ്യവുമായി ബെംഗളൂരിൽ എത്തിയപ്പോഴാണ് സൂപ്പാർ സ്റ്റാറിന്റെ സിനിമ കാണാനിടയായത്. ബോക്സ് ഓഫീസുകളെ പ്രകമ്പനം കൊളളിച്ചുകൊണ്ട് മുന്നേറുന്ന ആക്ഷൻ ത്രില്ലർ കണ്ടതിനു ശേഷം രജനികാന്തിനെയും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെയും അദ്ദേഹം പ്രശംസിച്ചു.

രജനികാന്തിന്റെ അഭിനയത്തിലും നെൽസന്റെ മികച്ച സംവിധാനത്തിലും അദ്ദേഹം മതിപ്പുളവാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 'ജയിലർ' ഒരു പ്രചോദനാത്മക സിനിമയാണെന്നും നിലവിലെ കാലഘട്ടത്തിന് വളരെ പ്രസക്തമാണെന്നും നമ്പാരിൻ എൻഖ്ബയാർ പറഞ്ഞു. നിലവിൽ മംഗോളിയയിലെ പ്രതിപക്ഷ പാർട്ടിയുടെ തലവനായ നമ്പാരിൻ കല,സാഹിത്യം,സംസ്കാരം എന്നിവയിൽ വളരെയധികം താൽപ്പര്യമുളള വ്യക്തി കൂടിയാണ്.

അതേസമയം, ചിത്രം കഴിഞ്ഞ ദിവസം തന്നെ 350 കോടി രൂപ നേടിയതാണ് റിപ്പോർട്ടുകൾ. ഇന്ന് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് അവധിയായതിനാൽ രാജ്യത്തിനകത്തു നിന്നും വലിയ കളക്ഷൻ നേടാനാണ് സാധ്യത. നേരത്തെ, വിദേശത്തു നിന്നും ചിത്രം 100 കോടിക്ക് മുകളിൽ നേടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രം 1000 കോടി ക്ലബിൽ ഇടം പിടിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ജയിലറിന്റെ ഒടിടി പ്രഖ്യാപനവും പുറത്തുവന്നിരുന്നു. സെപ്റ്റംബർ 7ന് ചിത്രം ഒടിടിയിൽ പ്രിമീയർ ചെയ്യുമെന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്ന വിവരം.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ആക്ഷൻ എന്റർടെയ്നറിൽ രജനികാന്ത്, മോഹൻലാൽ, രമ്യാ കൃഷ്ണൻ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ് , ജാഫർ സാദിഖ്, സുനിൽ, തമന്ന ഭാട്ടിയ , വസന്ത് രവി, മിർണ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ