ENTERTAINMENT

വൺ ഡയറക്‌ഷൻ ബാൻഡ് അംഗമായിരുന്ന ലീയാം പെയ്ൻ മരിച്ച നിലയിൽ

വെബ് ഡെസ്ക്

ബ്രിട്ടീഷ് ബോയ് ബാൻഡ് 'വൺ ഡയറക്ഷന്റെ' പ്രധാന ഗായകനായിരുന്ന ലീയാം പെയ്ൻ മരിച്ച നിലയിൽ. അർജന്റീനയിലെ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയിൽനിന്ന് വീണ് മരിച്ച നിലയിലാണ് പെയ്‌നിനെ കണ്ടെത്തിയത്. വീഴ്ചയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്നുള്ള വീഴ്ചയിലുണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്ന് ബ്യൂണസ് ഐറിസ് പോലീസ് അറിയിച്ചു. ലീയാം പെയ്ൻ ലഹരിയിലായിരുന്നിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഹോട്ടലിലെ അഥിതികളിൽ ഒരാൾ ലഹരി ഉപയോഗിക്കുകയും റൂം നശിപ്പിക്കുകയും ചെയ്യുന്നതായി ഹോട്ടൽ മാനേജർ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

വൺ ഡയറക്ഷൻ

2010-ൽ ലീയാം പെയിൻ, നിയാൽ ഹൊറാൻ, ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ, സെയ്ൻ മാലിക് എന്നിവർ ബ്രിട്ടീഷ് ടെലിവിഷൻ മത്സരമായ "ദി എക്‌സ് ഫാക്‌ടറിലൂടെയാണ്" ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അതോടെയാണ് ബ്രിട്ടീഷ്-ഐറിഷ് പോപ്പ് സെൻസേഷൻ വൺ ഡയറക്ഷൻ ജനഹൃദയങ്ങൾ കീഴടക്കുന്നത്. രണ്ടുതവണ എക്സ് ഫാക്ടർ ഗോൾഡ് മെഡൽ ജേതാക്കളാകുമ്പോൾ പെയ്‌നും ബാൻഡ് അംഗമായിരുന്നു.

2016ൽ സെയ്ൻ മാലിക് ബാൻഡ് വിട്ടതോടെയാണ് വൺ ഡയറക്‌ഷൻ ഇല്ലാതാകുന്നത്. അതിനുശേഷം, സോളോ ആൽബങ്ങൾ പെയ്ൻ പുറത്തിറക്കിയിരുന്നു. 1993 ആഗസ്റ്റ് 29-ന് ജനിച്ച പെയ്ൻ, മദ്യപാനത്തിന് അടിമയായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു. 'സ്ട്രിപ് ദാറ്റ് ഡൗൺ' എന്ന ആൽബം ബിൽബോർഡ്‌സ് ടോപ് പത്തിൽ ഇടം പിടിച്ചിരുന്നു. 2019ൽ എൽപി1 എന്ന ആൽബവും റിലീസ് ചെയ്തിരുന്നു. ടിയർ ഡ്രോപ്‌സ് ആണ് ലീയാം പെയ്‌നിന്റെ അവസാന ഗാനം.

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

'പൗരത്വ ഭേദഗതിയിലെ ആറാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതം'; നിർണായക വിധിയുമായി സുപ്രീംകോടതി

'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ

ഐപിഎല്‍ താരലേലം: രോഹിതിനെ നിലനിർത്തുമോ വിട്ടുകളയുമോ മുംബൈ? ടീമുകളുടെ തീരുമാനങ്ങള്‍ അറിയാം

പിൻഗാമിയായി ജസ്റ്റിസ് സഞ്ജിവ് ഖന്ന? കേന്ദ്രത്തിന് ശിപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്