ENTERTAINMENT

ജൂനിയര്‍ താരത്തിന് ചുംബനം, ‘ഗോഡ്ഫാദര്‍’ സംവിധായകനെ വിവാദത്തിലാക്കി ഷൂട്ടിംഗ് സെറ്റിലെ വീഡിയോ

വെറൈറ്റി ഡോട്ട് കോമാണ് സിനിമയിലെ അണിയറ പ്രവര്‍ത്തകന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

വെബ് ഡെസ്ക്

ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള, ഗോഡ് ഫാദര്‍ ഉള്‍പ്പെടെയുള്ള ലോകം ചര്‍ച്ച ചെയ്ത സിനിമകളുടെ സംവിധായകന്‍. പലപ്പോഴും വിവാദങ്ങളില്‍ ചെന്നു ചാടിയിട്ടുള്ള ഈ 85 കാരന്റെ പേര് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് തന്റെ സിനിമ സെറ്റില്‍ വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരിലാണ്. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള തന്റെ പുതിയ സിനിമയായ മെഗലോപോളിസിന്റെ സെറ്റില്‍ സ്ത്രീകളെ ചുംബിക്കുന്ന വീഡിയോകള്‍ പുറത്തുവന്നതാണ് ചര്‍ച്ചകളുടെ അടിസ്ഥാനം. കഴിഞ്ഞ വര്‍ഷം ഒരു നൈറ്റ് ക്ലബ് സീൻ ചിത്രീകരിക്കുന്നതിനിടയിലാണ് കൊപ്പോള ജൂനിയറായ ഒരു താരത്തോട് മോശമായി പെരുമാറിയത്. സിനിമയിലെ അണിയറ പ്രവര്‍ത്തകന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വെറൈറ്റി ഡോട്ട് കോം ആണ് പുറത്ത് വിട്ടത്.

നേരത്തെ ഫ്രാന്‍സിസ് ഫോര്‍ഡ് ഷൂട്ടിങ്ങിനിടെ സ്ത്രീകളെ ബലമായി മടിയില്‍ ഇരുത്താനും ചുംബിക്കാനും ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സംവിധായകന്റെ പെരുമാറ്റത്തിനെതിരെ നിരവധിപ്പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ''ഒരുപാട് നല്ല സംവിധായകര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇത് അസാധാരണമാണ്. അഭിനേതാക്കളില്‍ നിന്നും ക്യാമറ ഓപ്പറേറ്റര്‍മാരിലേക്ക് ഈ പെരുമാറ്റം നീളുന്നു. ഇത്തരത്തിലൊരാളെ ഞാന്‍ സെറ്റില്‍ ഇതുവരെ കണ്ടിട്ടില്ല,'' പേര് വെളിപ്പെടുത്താത്ത സിനിമാ പ്രവര്‍ത്തകനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പെരുമാറ്റത്തിന് പിന്നാലെ മൈക്രോഫോണിലൂടെ ഫ്രാന്‍സിസ് ഫോര്‍ഡ് ഒരു അറിയിപ്പും നടത്തിയിരുന്നു. ''ഞാന്‍ നിങ്ങളോട് അടുത്ത് വന്നതിനും ചുംബിച്ചതിലും ക്ഷമ ചോദിക്കുന്നു. എന്റെ സന്തോഷം കാരണമാണ് അങ്ങനെ ചെയ്തത്,'' എന്നാണ് അദ്ദേഹം അറിയിച്ചത്. മാത്രവുമല്ല, ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള സിനിമയുടെ നിര്‍മാണ പങ്കാളി കുടിയായതിനാല്‍ എച്ച് ആര്‍ വകുപ്പ് ഇക്കാര്യങ്ങളൊന്നും പരിശോധിക്കുന്നില്ലെന്നും ആരോപണമുണ്ട്.

എന്നാല്‍, ക്ലബ് അന്തരീക്ഷം പ്രചോദിപ്പിക്കാനും സ്ഥാപിക്കുന്നതിനുമുള്ള ഉദ്ദേശ്യമായിരുന്നു അദ്ദേഹത്തിന്റേതെന്നും സിനിമയുടെ ഷൂട്ടിങ് സമയത്തോ മറ്റോ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചതിനെ കുറിച്ച് അറിവില്ലെന്നും സിനിമയുടെ എക്‌സിക്യൂട്ടീവ് നിര്‍മാതാവ് ഡറ്‌റെന്‍ ഡിമെത്‌റെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഊര്‍ജസ്വലവും പോസീറ്റീവായതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പെരുമാറ്റമാണിതെന്ന് അസിസ്റ്റന്റ് സംവിധായകന്‍ മരിയെല കോമിറ്റിനിയും പറഞ്ഞു. നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് താനൊരു നാണമുള്ള മനുഷ്യനാണെന്ന വാദം ഉയര്‍ത്തിയായിരുന്നു കോപ്പോള പ്രതിരോധിച്ചത്.

ആദം ഡ്രൈവര്‍, ഓബ്‌റെ പ്ലാസ, ജോണ്‍ വോയ്റ്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാന്‍സിസ് ഫോര്‍ഡ് സ്വയം നിര്‍മിച്ച മെഗലോപോൡിന് അദ്ദേഹത്തിന് 12 കോടി ഡോളര്‍ ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ആധുനിക അമേരിക്കയില്‍ തയ്യാറാക്കിയ റോമന്‍ ഇതിഹാസമായാണ് മെഗലോപോളിസിനെ വിശേഷിപ്പിക്കുന്നത്. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്