ENTERTAINMENT

'കീർത്തിക്ക് വിവാഹമായാൽ അറിയിക്കും'; വ്യാജ വാർത്തക്കെതിരെ ജി സുരേഷ് കുമാർ

സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ കീർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് വ്യാജവാർത്തകൾ പ്രചരിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടി കീർത്തി സുരേഷിന്റെ വിവാഹം സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്ന് പിതാവും നിർമാതാവുമായ ജി സുരേഷ് കുമാർ. കീർത്തിയുടെ വിവാഹമായാൽ താൻ തന്നെ എല്ലാവരെയും അറിയിക്കുമെന്നും സുരേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമൊത്തുള്ള ചിത്രങ്ങൾ കീർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് വ്യാജവാർത്തകൾ പ്രചരിച്ചത്. ഫർഹാൻ കീർത്തിയുടെ സുഹൃത്ത് മാത്രമാണെന്ന് സുരേഷ് കുമാർ പറഞ്ഞു. അയാളുടെ ജന്മദിനത്തിൽ ആശംസയറിയിച്ച് ഇട്ട ഫോട്ടോയാണത്. എന്നാൽ ഒരു തമിഴ് ഓൺലൈൻ മാധ്യമം കീർത്തിയുടെ വിവാഹമായി എന്ന തരത്തിൽ അത് വാർത്തയാക്കി. ഇതിന് പിന്നാലെയാണ് കീർത്തിയുടെ പോസ്റ്റ് ചർച്ചയായത്. തുടർന്ന് പലരും വിളിച്ച് വാർത്തയെക്കുറിച്ച് തന്നോട് തിരക്കിയെന്നും തികച്ചും അടിസ്ഥാനരഹിതമായ വാർത്തയാണിതെന്നും സുരേഷ് കുമാർ വ്യക്തമാക്കുന്നു.

മനസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി സുരേഷ് കുമാർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. ഫർഹാനെ വളരെ അടുത്തറിയാമെന്നും അയാളുടെ കുടുംബത്തിന് ഒരു ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചു.

ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് കഴിഞ്ഞ ദിവസം തന്നെ കീർത്തിയും പ്രതികരിച്ചിരുന്നു. 'എന്റെ പ്രിയ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കണ്ട, സമയമാകുമ്പോൾ ആ മിസ്റ്ററി വ്യക്തിയെ ഞാൻ തന്നെ വെളിപ്പെടുത്തും. അതുവരെ കാത്തിരിക്കൂ. ഒരിക്കൽ പോലും നിങ്ങളുടെ ഊഹം ശരിയാകുന്നില്ലല്ലോ' എന്നായിരുന്നു കീർത്തി ട്വിറ്ററിൽ കുറിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ