ENTERTAINMENT

മെക്‌സിക്കോയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡുമായി ഗദർ 2

ബോക്സോഫീസിൽ 300 കോടി പിന്നിട്ട ചിത്രം 2001ൽ റിലീസായ ‘ഗദർ: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മെക്‌സിക്കോയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയായി സണ്ണി ഡിയോൾ ചിത്രം ​ഗദർ 2. ഇന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ​ഗദർ 2 മെക്‌സിക്കോയിലെ മോണ്ടെറി നഗരത്തിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ബോക്സോഫീസിൽ 300 കോടി പിന്നിട്ട ചിത്രം 2001ൽ റിലീസായ ‘ഗദർ: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ്.

ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തിൽ അഭിമാനം പ്രകടിപ്പിച്ച് സണ്ണി ഡിയോൾ . “വിജയിക്കുമെന്ന് പൂർണ വിശ്വാസമുള്ളതുകൊണ്ടാണ് ചിത്രം ചെയ്യാൻ തീരുമാനിച്ചത്. ഇത്തരം ഒരു ചിത്രം പുറത്തിറങ്ങിയിട്ട് 22 വർഷമായി. എന്തുകൊണ്ടാണ് ആരും ഇങ്ങനെയുള്ള സിനിമകൾ ചെയ്യാത്തത്? ഇത്തരം ചിത്രങ്ങൾ നിർമിച്ചിരുന്നെങ്കിൽ, സാഹചര്യം മറ്റൊന്നാകുമായിരുന്നു. ആ ഒഴിവ് നികത്താനായിരുന്നു ശ്രമം", സണ്ണി ഡിയോൾ പറഞ്ഞു.

നിർമാതാവ് അനിൽ ശർമ സംവിധാനം ചെയ്ത 'ഗദർ 2'ൽ സണ്ണി ഡിയോൾ, അമീഷ പട്ടേൽ, ഉത്കർഷ് ശർമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 1971ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, പാകിസ്താനിലെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് തന്റെ മകനെ രക്ഷിക്കാനുള്ള ധീരനായ ഒരു സിഖ് പിതാവിന്റെ കഥയാണ് പറയുന്നത്.

അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ വില്ലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ നടുവിലാണ് താരം. 56 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് മുംബൈ ജുഹുവിലെ സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ (ബിഒബി) ഞായറാഴ്ച നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് ലേല നോട്ടീസ് പിന്നീട് ബാങ്ക് പിൻവലിച്ചു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ