ENTERTAINMENT

'എന്നെ അറിയാത്തവർ ​ഗൂ​ഗിളിൽ തിരയൂ' എന്ന് ഷാരൂഖ് ഖാൻ; തിരയാതെ തന്നെ മറുപടി നൽകി ​ഗൂ​ഗിൾ

ഫെസ്റ്റിവല്‍ ഡയറക്ടർ ജിയോണ എ നസ്സാരോയുമായി നടന്ന തത്സമയ സംവാദത്തിനിടെ തെന്നിന്ത്യൻ സിനിമകളോടുളള തന്റെ ഇഷ്ടത്തെ കുറിച്ചും ഷാരൂഖ് ഖാൻ വെളിപ്പെടുത്തി

എന്റർടെയ്ൻമെന്റ് ഡെസ്ക്

'എന്നെ അറിയാത്തവർ ഉണ്ടെങ്കിൽ ഗുഗിൾ ചെയ്തു നോക്കാമെന്ന്' ഷാരുഖ് ഖാൻ. തിരയാതെ തന്നെ ഷാരൂഖ് ഖാൻ ആരെന്ന് എക്സിൽ പോസ്റ്റ് ചെയ്ത് ​ഗൂ​ഗിൾ. ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്‌മെന്റ് പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ താരമാവുന്ന ഷാരൂഖ് ഖാൻ തന്നെ അറിയാത്തവരും കാണികൾക്കിടയിൽ ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിലാവാം കാണികളോട് താനാരാണെന്ന് ​ഗൂ​ഗിളിൽ തിരഞ്ഞാൽ മനസിലാകുമെന്ന് പറഞ്ഞത്.

ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഗൂഗിൾ. രാജാവ് എന്നാണ് ഗൂഗിൾ ഷാരൂഖിനെ വിശേഷിപ്പിച്ചിരിക്കുന്നത്. @iamsrk എന്ന താരത്തിന്റെ ഔദ്യോ​ഗിക എക്സ് ഹാന്റിലിനെ മെൻഷൻ ചെയ്ത് ഒപ്പം കിരീടത്തിന്റെ ഇമോജിയും നൽകിയാണ് ​ഗൂ​ഗിൾ ഷാരൂഖ് ഖാനെ ലോകത്തിന് പരിചയപ്പെടുത്തിയത്. 'ഗൂഗിൾ ചെയ്തതിന് ശേഷം തിരിച്ചു വരൂ' എന്ന് പറയുന്ന നടന്റെ വാക്കുകളും പോസ്റ്റിൽ ചിത്രത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇതേ വേദിയിൽ വെച്ചായിരുന്നു തന്റെ വരാനിരിക്കുന്നതും ഏറെ കാത്തിരുന്നതുമായ 'കിങ്' എന്ന ചിത്രത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സുജയ് ഘോഷ് ആണ് ചിത്രം ഒരുക്കുന്നത്. മകൾ സുഹാന ഖാനും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലനായി അഭിഷേക് ബച്ചൻ എത്തുന്നതെന്നാണ് സൂചന.

ലോകത്തെ തന്നെ മികച്ച സിനിമകളെ കുറിച്ച് സംസാരിക്കുന്ന ലൊകാർണോ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ തെന്നിന്ത്യൻ സിനിമകളെക്കൂടി ചർച്ചാവിഷയമാക്കിയത് താരത്തിന്റെ തെന്നിന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മികച്ച കഥകൾ സംഭവിക്കുന്ന ഇടമാണ് തെന്നിന്ത്യയെന്നും മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അവിടെയുണ്ടെന്നും എസ്.ആർ.കെ പറഞ്ഞു.

'എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയെ പ്രാദേശികവത്കരിക്കുന്നത് ശരിയല്ലെന്നാണ്. കാരണം ഇന്ത്യ വളരെ വിശാലമാണ്. നമുക്ക് മലയാളം, തമിഴ്, തെലുങ്ക്, ഒഡിയ,ബംഗാളി, മറാത്തി, ഹിന്ദി, ഗുജറാത്തി എന്നിങ്ങനെ ഒരുപാട് ഭാഷകളുണ്ട്. ഇതെല്ലാം ചേർന്നതാണ് ഇന്ത്യൻ സിനിമ. ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച കഥകൾ വരുന്നത് സൗത്തിൽ നിന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമയിൽ നിന്നുള്ളവരാണ്. ഇത് ഇന്ത്യയിൽ എല്ലാവർക്കും അറിയാം. ജവാൻ, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്'. ഷാരൂഖ് ഖാൻ പറയുന്നു. ഫെസ്റ്റിവല്‍ ഡയറക്ടർ ജിയോണ എ നസ്സാരോയുമായി നടന്ന തത്സമയ സംവാദത്തിനിടെയാണ് ഷാരൂഖ് തെന്നിന്ത്യൻ സിനിമകളോടുളള തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. 30 വർഷത്തിന് മേലുളള താരത്തിന്റെ കരിയറിനെ കുറിച്ചും സിനിമയിലേക്കുളള ആദ്യ വരവിനെ കുറിച്ചും നാഴികക്കല്ലായ വേഷങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ