സംഗീതസംവിധായകൻ റിക്കി കേജ് മൂന്നാമത്തെ ഗ്രാമി പുരസ്‌കാരത്തിൽ മുത്തമിട്ടു. റോക്ക്-ലെജൻഡ് സ്റ്റുവർട്ട് കോപ്‌ലാൻഡിനൊപ്പം 'ഡിവൈൻ ടൈഡ്‌സ്' എന്ന പുതിയ ആൽബത്തിനാണ് മൂന്നാമത്തെ ഗ്രാമി പുരസ്കാരം തേടിയെത്തിയത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബം വിഭാഗത്തിലാണ് പുരസ്കാരം. മൂന്ന് ഗ്രാമി അവാർഡുകൾ നേടിയ ഏക ഇന്ത്യക്കാരനാണ് റിക്കി. യുഎസിലെ ലോസ് ഏഞ്ചൽസിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയിൽ നടന്ന ചടങ്ങിൽ റിക്കി കേജ് പുരസ്കാരം ഏറ്റുവാങ്ങി . പുരസ്കാരം ഇന്ത്യയ്ക്ക് സമർപ്പിക്കുന്നുവെന്നും റിക്കി കേജ്
മികച്ച ന്യൂ ഏജ് ആൽബം വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തന് മുമ്പ് രണ്ട് ഗ്രാമി അവാർഡുകൾ ലഭിച്ചത്.-2015ലെ 'വിൻഡ്‌സ് ഓഫ് സംസാര' എന്ന ആൽബത്തിനായിരുന്നു ആദ്യ പുരസ്കാരം. ഇത്തവണ പുരസ്കാരം നേടിക്കോടുത്ത ഡിവൈൻ ടൈഡ്‌സിൽ ഇന്ത്യൻ ഹിമാലയത്തിന്റെ അതിമനോഹരമായ സൗന്ദര്യം മുതൽ സ്പെയിനിലെ മഞ്ഞുമൂടിയ വനങ്ങൾ വരെ ചിത്രീകരിച്ചിട്ടുണ്ട്. പ്രകൃതി സൗന്ദര്യം ഉൾക്കൊള്ളുന്ന ഡിവൈൻ ടൈഡ്‌സിൽ ഒൻപത് ഗാനങ്ങളും എട്ട് സംഗീത വീഡിയോകളും ആണ് ഉൾപ്പെടുന്നത്. ഇതിനോടകം നിരവധി നിരൂപക പ്രശംസ നേടിയ ആൽബമാണ് ഡിവൈൻ ടൈഡ്‌സ്.
ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും സർഗ്ഗാത്മകമായ ആൽബമാണ് ഡിവൈൻ ടൈഡ്സ് എന്നും റിക്കി പറയുന്നു. അതുകൊണ്ട് തന്നെ അതിന് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമി അവാർഡിന് രണ്ടാമതും 'ഡിവൈൻ ടൈഡ്സ്' നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഒരു തികഞ്ഞ ബഹുമതിയാണെന്നും തന്റെ സംഗീതം ക്രോസ്-കൾച്ചർ ആണെങ്കിലും, അതിന് ശക്തമായ ഇന്ത്യൻ വേരുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം എല്ലായ്‌പ്പോഴും അഭിപ്രായപ്പെട്ടു.
സ്റ്റുവർട്ട് കോപ്‌ലാൻഡുമൊത്തുളള ഓഡിയോ അനുഭവം മികച്ചതായിരുന്നെന്നും ഡിവൈൻ ടൈഡ്‌സിലെ സംഗീതത്തിലൂടെ പ്രേക്ഷകരെ ആഴത്തിലുളള വികാരങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നായും റിക്കി പറഞ്ഞു .
ഗ്രാമി അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും നാലാമത്തെ ഇന്ത്യക്കാരനുമാണ് റിക്കി. അതേസമയം, 5 തവണ ഗ്രാമി അവാർഡ് നേടിയ അമേരിക്കൻ സംഗീതജ്ഞനും സംഗീതസംവിധായകനുമാണ് സ്റ്റുവർട്ട് കോപ്‌ലാൻഡ്. ലോകമെമ്പാടും 75 ദശലക്ഷത്തിലധികം ആൽബങ്ങൾ വിറ്റഴിച്ച ബ്രിട്ടീഷ് റോക്ക് ഗ്രൂപ്പായ 'ദി പോലീസ്' സ്ഥാപകനും ഡ്രമ്മറുമാണ് അദ്ദേഹം.