ENTERTAINMENT

ഹർജി അടിസ്ഥാനരഹിതം; ആമിർഖാന്റെ മകന്റെ സിനിമ മഹാരാജിന് പ്രദർശനാനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടന്‍ അമീര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനായ 'മഹാരാജ്' എന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഉത്തരവ് പിന്‍വലിച്ച് ഗുജറാത്ത് ഹൈക്കോടതി. ജസ്റ്റിസ് സംഗീത കെ വിശ്വന്റെ സിംഗിള്‍ ബെഞ്ചാണ് ചിത്രം നെറ്റ്ഫ്‌ലിക്സില്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയത്.

നേരത്തെ ജൂൺ 18 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസിന് ഗുജറാത്ത് ഹൈക്കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കാണ് കോടതി പിൻവലിച്ചത്. ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്നും അതിനാൽ റിലീസ് തടയണമെന്നുമായിരുന്നു ഹർജി. എന്നാൽ കൂടുതൽ വാദം കേൾക്കുന്നതിന് മുമ്പ് താൻ സിനിമ കാണുമെന്ന് ജസ്റ്റിസ് സംഗീത വിശ്വൻ വ്യക്തമാക്കിയിരുന്നു.

സിനിമ കണ്ടപ്പോൾ, ഹർജിക്കാരുടെയോ എതെങ്കിലും ഒരു വിഭാഗത്തിന്റെയോ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും ചിത്രത്തിൽ കണ്ടെത്തിയില്ലെന്നും. ചിത്രത്തിന്റെ കാതലായ സന്ദേശം, സാമൂഹിക തിന്മയ്ക്കെതിരായി പോരാടുന്നത് വൈഷ്ണവ സമുദായത്തിൽ നിന്ന് തന്നെയുള്ള സാമൂഹിക പരിഷ്‌കർത്താവായ കർസന് ദാസ് മുൽജിയാണെന്നതാണെന്നും കോടതി നിരീക്ഷിച്ചു.

''ഹർജിക്കാരന്റെ ഭയം ഒഴികെ, സിനിമ ഒരു തരത്തിലും മതവികാരത്തെ ബാധിക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്യുന്നില്ല. 'ഈ സംഭവത്തെ അപവാദമായി കണക്കാക്കി വൈഷ്ണവ വിഭാഗം മതത്തിന്റെ പാതയിൽ തുടർന്നു. ഈ വിഭാഗവും അതിന്റെ അനുയായികളും വളരുകയും ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക, മതപരമായ ഘടനയുടെ അഭിമാനവും അവിഭാജ്യ ഘടകവുമായി തുടരുകയും ചെയ്യുന്നു,'' എന്നും ജസ്റ്റിസ് സംഗീത വിശ്വൻ പറഞ്ഞു.

ഹർജിക്കാരുടെ ഭയം അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മഹാരാജ് അപകീർത്തിക്കേസ് ഫയൽ ചെയ്യുന്നതിലേക്ക് നയിച്ച സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് മഹാരാജ് എന്ന സിനിമയെന്നും കോടതി പറഞ്ഞു.

1862 ലാണ് കുപ്രസിദ്ധമായ മഹാരാജ് മാനനഷ്ടകേസ് ബോംബെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്നത്. മാധ്യമപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായ കർസൻ ദാസ് മുൽജിക്കും വാർത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കുമെതിരെയായിരുന്നു പുഷ്ടിമാർഗ് എന്ന ആശ്രമത്തിലെ ആത്മീയനേതാവായിരുന്ന യദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തത്.

വർഷങ്ങൾക്ക് ശേഷം ഈ കേസിനെ അടിസ്ഥാനമാക്കി ഗുജറാത്തി എഴുത്തുകാരനും പത്രപ്രവർത്തകനുമായ സൗരഭ് ഷാ 'മഹാരാജ്' എന്ന പേരിൽ ഒരു നോവൽ എഴുതിയിരുന്നു. ഈ നോവലിനെ അടിസ്ഥാനമാക്കിയാണ് മഹാരാജ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

ആമിർഖാന്റെ മകൻ ജുനൈദ് ഖാനും ജയ്ദീപ് അഹ്ലാവത്തും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം സിദ്ധാർത്ഥ് പി മൽഹോത്രയാണ് സംവിധാനം ചെയ്യുന്നത്. ജുനൈദ് ഖാൻ ആണ് കർസൻദാസ് ആയി ചിത്രത്തിൽ എത്തുന്നത്. പുഷ്ടിമാർഗ് വിഭാഗത്തിലെ എട്ടു പേർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. സിനിമ മതവികാരം വൃണപ്പെടുത്തുമെന്നും അക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ ആരോപണ

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?