ENTERTAINMENT

അജിത്തിന് പകരം ധനുഷ് ; സ്ഥിരീകരിച്ച് എച്ച് വിനോദ്

വെബ് ഡെസ്ക്

അജിത്തിന്റെ തുനിവിന് ശേഷം എച്ച് വിനോദ് ചിത്രത്തിൽ ധനുഷ്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ എച്ച് വിനോദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിൽ തട്ടിപ്പുക്കാരന്റെ വേഷമായിരിക്കും ധനുഷിന് എന്നും സംവിധായകൻ വെളിപ്പെടുത്തി. ധനുഷിനെ തട്ടിപ്പുകാരനായി കാണാൻ നല്ല രസമുണ്ടായിരുമെന്നും എച്ച് വിനോദ് പറയുന്നു

ആദ്യം അജിത്തിനെ നായകനാക്കി ആലോചിച്ച സിനിമയായിരുന്നു ഇത്. അജിത്തും എച്ച് വിനോദും ഒരുമിച്ച ആദ്യ ചിത്രം നേർക്കൊണ്ട പാർവെയ്ക്ക് മുൻപ് ഈ കഥ അജിത്തിനോട് സംസാരിച്ചിരുന്നു . എന്നാൽ അജിത്ത് തിരഞ്ഞെടുത്തത് നേർക്കൊണ്ട പാർവെ ആയിരുന്നെന്നും എച്ച് വിനോദ് അഭിമുഖത്തിൽ വ്യക്തമാക്കി . അതിന് ശേഷം അജിത്തിനൊപ്പം വലിമൈ , തുനിവ് എന്നീ ചിത്രങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ധനുഷിനെ നായകനാക്കി ആദ്യകഥ സിനിമയാക്കാൻ എച്ച് വിനോദ് ഒരുങ്ങുന്നത്.

ധനുഷിന്റെ വാത്തി ഫെബ്രുവരി 17 നാണ് റിലീസ് ചെയ്യുക. ശേഷം ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയാക്കിയ ശേഷമാകും ധനുഷ് എച്ച് വിനോദ് ചിത്രത്തിലെത്തുക. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് നിർമ്മാണം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും