ENTERTAINMENT

ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ? അനുഷ്കയ്ക്കും അതിയയ്ക്കുമെതിരെ സെക്‌സിസ്റ്റ് പരാമർശവുമായി ഹർഭജൻ സിങ്

ഹർഭജന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്

വെബ് ഡെസ്ക്

ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശർമയ്ക്കും അതിയാ ഷെട്ടിക്കുമെതിരെ സെക്‌സിറ്റ് പരാമർശവുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഹർഭജൻ സിങ്. പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനിടെയായിരുന്നു സംഭവം.

സ്റ്റാർ സ്‌പോർട്‌സിൽ ഹിന്ദി കമന്റേറ്ററായിരുന്നു ഹർഭജൻ. കളിക്കിടെ സ്‌ക്രീനിൽ അനുഷ്‌കയെയും അതിയാ ഷെട്ടിയെയും കാണിച്ചിരുന്നു. അനുഷ്‌കയും അതിയയും സിനിമയെക്കുറിച്ചാകും സംസാരിക്കുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവർക്ക് എത്രമാത്രം അറിവുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നുമായിരുന്നു ഹർഭജന്റെ പരാമർശം.

ടോസ് നഷ്ടമായി ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോഹ്‌ലിയും കെ എൽ രാഹുലും ചേർന്ന് സ്‌കോർ ഉയർത്തുന്നതിനിടെയായിരുന്നു സ്‌ക്രീനിൽ കോഹ്‌ലിയുടെ പങ്കാളികൂടിയായ അനുഷ്‌കയെയും രാഹുലിന്റെ പങ്കാളിയായ അതിയയെയും സ്‌ക്രീനിൽ കാണിച്ചത്. ഇരുവരും തമ്മിൽ സംസാരിക്കുന്ന ദൃശ്യങ്ങളായിരുന്നു കാണിച്ചത്.

ഇതിനിടെയാണ് ഹർഭജൻ വിവാദ പരാമർശം നടത്തിയത്. 'അവര് സത്യത്തിൽ ക്രിക്കറ്റിനെ കുറിച്ചാണോ, സിനിമയെ കുറിച്ചാണോ സംസാരിക്കുന്നത്, ക്രിക്കറ്റിനെ കുറിച്ച് അവർക്കെത്രമാത്രം അറിയുമെന്നുള്ള കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്,' എന്നായിരുന്നു ഹർഭജന്റെ പരാമർശം.

ഹർഭജന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വിവാദ പരാമർശം ഹർഭജൻ പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യമുയരുന്നുണ്ട്.

സ്ത്രീകൾക്ക് ക്രിക്കറ്റിനെക്കുറിച്ച് അറിയില്ലെന്നാണോ ഹർഭജൻ കരുതുന്നതെന്നും ആംആദ്മി പാർട്ടി നേതാവായ ഹർഭജന് അറിയുന്ന രാഷ്ട്രീയത്തിനേക്കാൾ കൂടുതൽ അനുഷ്‌കയ്ക്കും അതിയയ്ക്കും ക്രിക്കറ്റ് അറിയാമെന്നും കമന്റുകൾ വരുന്നുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം