ENTERTAINMENT

ഭാര്യാ കുടുംബത്തെ ആദ്യമായി നേരില്‍ കണ്ടു; ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ

സെര്‍ബിയന്‍ നര്‍ത്തകയും മോഡലും നടിയുമായ നതാസ സ്റ്റാന്‍കോവിച്ചിനെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ഹാര്‍ദിക് വിവാഹം ചെയ്തത്

വെബ് ഡെസ്ക്

ക്രിക്കറ്റിലെ മിന്നും താരമാണ് ഹാര്‍ദിക് പാണ്ഡ്യ. താരത്തിന്‍റെ ക്രിക്കറ്റ് ജീവിതവും കുടുംബ ജീവിതവും ആരാധകര്‍ക്കെന്നും ആവേശമാണ്. ഇപ്പോഴിതാ തന്‍റെ ഭാര്യാ കുടുംബത്തെ ആദ്യമായി നേരിട്ടു കണ്ട സന്തോഷ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

'വീഡിയോയും ഫോണ്‍ കോളുകളും മുതല്‍ ഒടുവില്‍ നേരിട്ട് കണ്ടുമുട്ടുന്നത് വരെ, നാറ്റ്സിന്‍റെ (ഇപ്പോള്‍ എന്‍റെയും) കുടുംബത്തെ ആദ്യമായി കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം. ഇതുപോലുള്ള നിമിഷങ്ങള്‍ക്ക് നന്ദി" എന്ന ക്യാപഷ്നോടു കൂടെ ഹാര്‍ദിക് തിങ്കളാഴ്ച വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

വീഡിയോയില്‍ ഭാര്യയുടെ കുടുംബാംഗങ്ങള്‍ ഹാര്‍ദിക്കിനെ ആദ്യമായി കണ്ടുമുട്ടുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും പിന്നീട് വികാരനിര്‍ഭരരാകുന്നതും കാണാം. സെര്‍ബിയന്‍ നര്‍ത്തകിയും മോഡലും നടിയുമായ നതാസ സ്റ്റാന്‍കോവിച്ചിനെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ഹാര്‍ദിക് വിവാഹം ചെയ്തത്.

കരിയറില്‍, ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുള്ള ടി-20 ഐ പരമ്പരയുടെ ഭാഗമായിരുന്നു ഹാര്‍ദിക്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ 2-1ന് വിജയിക്കുകയുണ്ടായി. ആദ്യ ടി-20യില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ അവസാന പരമ്പര വരെ ഹാര്‍ദിക് ടീമില്‍ നിന്നു. ഇന്ത്യ-ഓസ്ട്രേലിയ അവസാന പരമ്പരയില്‍ സൂര്യ-കോഹ്ലി സഖ്യം എതിരാളിയെ കീഴടക്കി. 2022 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഇടം നേടിയത് ശ്രദ്ധേയമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ