ENTERTAINMENT

ഉദയം കാത്ത് ധ്രുവനച്ചത്തിരം ; പുതിയ വിശേഷം പങ്കുവച്ച് ഹാരിസ് ജയരാജ്

2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ധ്രുവനച്ചത്തിരം

എന്റർടെയ്ൻമെന്റ് ഡെസ്ക്

നീണ്ട കാത്തിരിപ്പിനൊടുവിൽ റിലീസിനൊരുങ്ങുകയാണ് ധ്രുവനച്ചത്തിരം. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകനാകുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് സംഗീത സംവിധായകൻ ഹാരീസ് ജയരാജ് ആണ്. ചിത്രത്തിലെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുകയാണെന്നും എല്ലാവരെയും തീയേറ്ററിൽ കാണാമെന്നും ഹാരീസ് ജയരാജ് ട്വിറ്ററിൽ കുറിച്ചു

2016ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ ടീസർ 2017ൽ പുറത്തുവന്നിരുന്നു. എന്നാൽ പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയി. കാരണം തിരക്കി ആരാധകർ എത്തിയെങ്കിലും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഈ ചിത്രത്തിന്റെ പേരിൽ ഗൗതം വാസുദേവ് മേനോനെതിരെ ട്രോള

തുടർന്ന് 2022ൽ ചിത്രം റിലീസാകുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സംവിധായകൻ അറിയിച്ചിരുന്നു. എന്നാൽ ഡബ്ബിങ്ങും മറ്റും പൂർത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വീണ്ടും വൈകുകയായിരുന്നു.

എന്നാൽ ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങുകൾക്കൊപ്പം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നടക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സ്‌പൈ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൽ ജോൺ എന്ന സീക്രട്ട് ഏജന്റായാണ് വിക്രം എത്തുന്നത്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ആദ്യം ചിത്രമെങ്കിലും നിലവിൽ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസാണ് ചിത്രം പുറത്തെത്തിക്കുന്നത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ