ENTERTAINMENT

'ഹിഗ്വിറ്റ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ശശി തരൂർ

രാഷ്ട്രീയവും ഫുഡ്ബോളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം

വെബ് ഡെസ്ക്

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹിഗ്വിറ്റയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ശശി തരൂര്‍ എംപിയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സെക്കന്റ് ഹാഫ് പ്രോഡക്ഷന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിഗ്വിറ്റയുടെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് ഹേമന്ത് ജി നായരാണ്. ഫുഡ്‌ബോളും രാഷ്ട്രീയവും പശ്ചാത്തലമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അയ്യപ്പദാസ് എന്ന ഗണ്‍മാന്‍ കഥാപാത്രത്തെ ശ്രീനിവാസനും, പന്ന്യന്‍ മുകുന്ദന്‍ എന്ന കഥാപാത്രാമായി സുരാജ് വെഞ്ഞാറമൂടും എത്തുന്ന ചിത്രത്തെ ആവേശത്തടൊയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മനോജ് കെ ജയനും ഇന്ദ്രന്‍സും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിത്യജീവിതത്തില്‍ കാണുകയും കേള്‍ക്കുകയും ചെയുന്ന സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടയുമാണ് ചിത്രം മുന്നോട്ടുപോകുന്നത്. പുതുമുഖം സങ്കീര്‍ത്തനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനായക് ശശികുമാര്‍, ധന്യ നിഖില്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നിരിക്കുന്നത്.

കൊളംബിയന്‍ ഗോള്‍കീപ്പറായിരുന്ന ഹിഗ്വിറ്റയുടെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രമായ അയ്യപ്പദാസിന് പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിക്കുകയും ആദ്യ നിയമനം സിനിമയിലെ പ്രമുഖ നേതാവിന്റെ ഗണ്‍മാനായിട്ടുമാണ്. താന്‍ സ്‌നേഹിക്കുന്ന നേതാവിന്റെ ഗണ്‍മാനായി സേവനമനുഷ്ടിക്കുന്ന അയ്യപ്പദാസിന്റെ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ