ENTERTAINMENT

മതവികാരം വ്രണപ്പെടുത്തി; അക്ഷയ് കുമാറിനെ തല്ലുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹൈന്ദവ സംഘടന

വെബ് ഡെസ്ക്

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ തല്ലുന്നവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് അറിയിച്ച് ഹൈന്ദവ സംഘടനകള്‍. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഓ മൈ ഗോഡ്-2' ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നടനെ തല്ലാന്‍ ആഗ്രയിലെ രാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടന ആഹ്വാനം ചെയ്തത്. രാഷ്ട്രീയ ബജ്‌റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ ആണ് പരസ്യ ആഹ്വാനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച അക്ഷയ്കുമാറിന്റെ കോലവും സിനിമയുടെ പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.

ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ക്ഷമിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം

ചിത്രം നിരോധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും ഗോവിന്ദ് പരാസര്‍ കേന്ദ്രസര്‍ക്കാരിനും സെന്‍സര്‍ബോര്‍ഡിനും മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വിവിധ നഗരങ്ങളിലും ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഓഗസ്റ്റ്‌ 11 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആത്മീയ നേതാവ് സാധ്വി ഋതംഭര ചിത്രത്തിനെതിരെ ഇതിന് മുന്‍പും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ക്ഷമിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.

സെക്‌സ് എഡ്യൂക്കേഷനെ സംബന്ധിച്ച വിഷയമാണ് സിനിമയില്‍ സംസാരിക്കുന്നത്

ഹിന്ദുമതത്തിനെ ലക്ഷ്യം വച്ച് മാത്രമാണ് ഇത്തരം സിനിമകള്‍ നിര്‍മിക്കുന്നത്. മറ്റേതെങ്കിലും സംഘടനയെ വിമര്‍ശിക്കാനും അഭിപ്രായം പറയാനും അവര്‍ക്ക് മടിയാണെന്നും ആരോപണമുണ്ട്.

ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തിലെ പൂജാരിമാരും ക്ഷേത്ര പരിസരത്തെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. 2012 പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും 'ഓ മൈ ഗോഡ്' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് 'ഓ മൈ ഗോഡ് 2'. ആക്ഷേപ ഹാസ്യ വിഭാഗത്തിലുള്ളതാണ് സിനിമ.

ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ സിനിമയില്‍ എത്തുന്നത്. സെക്‌സ് എഡ്യൂക്കേഷനെ സംബന്ധിച്ച വിഷയമാണ് സിനിമയില്‍ സംസാരിക്കുന്നത്.സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ആദ്യ ദിനത്തില്‍ തന്നെ 9 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും