ENTERTAINMENT

ഹിറ്റ് സംവിധായകൻ സുനിൽ കാരന്തൂർ വീണ്ടും; നായികയായും തിരക്കഥാകൃത്തുമായി മകൾ, തലശേരിയില്‍ നിന്ന് 'കേക്ക് സ്റ്റോറി'

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഒരിടവേളക്ക് ശേഷം മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ഹിറ്റ് സംവിധായകൻ സുനിൽ കാരന്തൂർ വീണ്ടുമെത്തുന്നു. ചിത്രവേദ റീൽസിന്റേയും ജെകെആർ ഫിലിംസിന്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും നിർമിക്കുന്ന കേക്ക് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് സുനിൽ വീണ്ടുമെത്തുന്നത്.

മകൾ വേദ സുനിലിനെ നായികയാക്കി ഒരുക്കുന്ന ചിത്രത്തിൽ അരുണാണ് നായകനാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തലശ്ശേരിയിൽ വെച്ച് പുറത്തുവിട്ടു.

കെ പി മോഹനൻ എം എൽ എ, ബാബു ആന്റണി, അശോകൻ, മേജർ രവി, സുനിൽ കാരന്തൂർ, ജയന്തകുമാർ അമൃതേശ്വരി, വേദ സുനിൽ, ബിന്ദു സുനിൽ, സാജു കൊടിയൻ, റോബിൻ തിരുമല, എംഎസ് അയ്യപ്പൻ നായർ എന്നിവർക്കൊപ്പം ഇന്ത്യയിൽ ആദ്യമായി കേക്ക് ഉണ്ടാക്കിയ മാമ്പള്ളി കുടുംബത്തിലെ അംഗങ്ങളായ രേണുക ബാലയും പ്രകാശൻ മാമ്പള്ളിയും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്.

ചടങ്ങിൽ കെ പി മോഹനൻ എം എൽ എ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ബാണത്തൂർ വാസുദേവൻ നമ്പൂതിരി, മേജർ രവി, ബാബു ആന്റണി, ജയന്തകുമാർ അമൃതേശ്വരി, സിന്ധു ജയന്ത്, കെ പി മോഹനൻ എം എൽ എ, റോബിൻ തിരുമല എന്നിവർ ചടങ്ങിൽ വിളക്കുകൊളുത്തി.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നായികയായ വേദ സുനിലാണ്. കുട്ടിക്കാലം മുതൽക്കേ അച്ഛന്റെയും ചലച്ചിത്ര നിർമ്മാതാവായ അമ്മ ബിന്ദുവിന്റെയും കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ കണ്ടു വളർന്ന വേദ അഞ്ചാം ക്ലാസ് വരെ സ്‌കൂളിലും, തുടർന്ന് അച്ഛൻ സുനിൽ സ്ഥാപിച്ച മഹാവിശ്വചൈതന്യ ഗുരുകുലത്തിലുമാണ് പഠനം നടത്തിയത്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും, മറ്റൊരു ചിത്രത്തിൽ എഡിറ്റർ ആയും പ്രവർത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.

അശോകൻ, ബാബു ആൻറണി, ജോണി ആൻറണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശ അഭിനേതാക്കളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

തമിഴ് നടനായ റെഡിൻ കിങ്സ്ലി ആദ്യമായി മലയാള സിനിമയിലെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആർ എച്ച് അശോക്, പ്രദീപ് നായർ എന്നിവരാണ് ക്യാമറ. മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊഡക്ഷൻ ഡിസൈനർ: എൻഎം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റിൽസ്: ഷാലു പേയാട്, പിആർഒ: ആതിര ദിൽജിത്ത്, അസിസ്റ്റൻറ് ഡയറക്ടേഴ്‌സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്‌മണ്യൻ, രാഹുൽ കെ എം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്