ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം 'ഹോളി വൂണ്ട് 'ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജാനകി സുധീര്‍, അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധാനം അശോക് ആര് നാഥാണ്. സന്ദീപ് ആർ ആണ് നിർമാണം. ഓഗസ്റ്റ് 12 ന് 'ഹോളി വൂണ്ട് ' ഒ ടി ടിയില്‍ റീലിസ് ചെയ്യും.
ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസമല്ലെന്ന് ചിത്രം പറഞ്ഞു വെയ്ക്കുന്നതായാണ് ട്രെയ്ലർ നല്കുന്ന സൂചന. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സംഗീതം നല്കിയ റോണി റാഫേലാണ് സംഗീതമൊരുക്കിയിരിക്കുന്നത്. പോള്‍ വിക്ലിഫാണ് തിരക്കഥ.
ഉണ്ണി മടവൂരാണ് ഛായാഗ്രഹണം. വിപിന്‍ മണ്ണൂര്‍ എഡിറ്റിങ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അഭിലാഷ് നെടുങ്കണ്ടമാണ്.