ENTERTAINMENT

ഹോംബാലെയുടെ ആദ്യ തമിഴ് ചിത്രം 'രഘു താത്ത'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്; കീർത്തി സുരേഷ് നായിക

ഫാമിലി മാൻ എന്ന ജനപ്രിയ പരമ്പരയുടെ രചയിതാവായ സുമൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്

വെബ് ഡെസ്ക്

ബ്ലോക്ബസ്റ്റർ ചിത്രം കെജിഎഫിലൂടെ ഇന്ത്യൻ സിനിമാ ലോകത്തെ ഇളക്കി മറിച്ച ഹോംബാലെ ഫിലിംസ് കോളിവുഡിലും സാന്നിധ്യമറിയിക്കാനെത്തുന്നു. കീർത്തി സുരേഷ് നായികയാകുന്ന 'രഘു താത്ത' എന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടു. 'കാരണം വിപ്ലവം വീട്ടിൽ നിന്നാരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്.

സുമൻ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫാമിലി മാൻ എന്ന ജനപ്രിയ പരമ്പരയുടെ രചയിതാവായ സുമൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമിക്കുന്നത്. കാന്താരയാണ് ഹോംബാലെ ഫിലിംസ് ബാനറിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഒരു യുവതി തന്റെ ദേശത്തിന്റെയും ജനങ്ങളുടെയും ഐഡന്റിറ്റി സംരക്ഷിക്കാനായി നടത്തുന്ന യാത്രയിൽ കണ്ടെത്തുന്ന സന്തോഷത്തിലൂടെയും രസകരമായ മുഹൂർത്തങ്ങളിലൂടെയുമാണ് കഥയുടെ പുരോഗതി. 'ഒരു ഗ്രാമത്തിൽ ഒരു കർഷകൻ രഘുതാത്ത' എന്ന അടിക്കുറിപ്പോടെ കീർത്തി സുരേഷും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

എം എസ് ഭാസ്‌കർ, ദേവദർശിനി, രവീന്ദ്ര വിജയ്, ആനന്ദ്സാമി, രാജേഷ് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം 2023 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. യാമിനി യജ്ഞമൂർത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷോൺ റോൾഡനാണ് സംഗീതം.

പ്രഭാസിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന 'സലാറാ'ണ് ഹോംബാലെ ബാനറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. പൃഥ്വിരാജ് നായകനാകുന്ന 'ടൈസൺ' എന്ന ചിത്രവും ഹോംബാലെ പ്രൊഡക്ഷൻസ് തന്നെയാണ് നിർമിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ധൂമം’ എന്ന ചിത്രവും ഹോംബാലെ നിർമിക്കുന്നുണ്ട്.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് അയ്യായിരം കടന്നു| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ