ENTERTAINMENT

സൂപ്പര്‍മാന്‍: ലെഗസിയില്‍ സൂപ്പര്‍ ഗേളായി പറക്കാന്‍ മില്ലി ആല്‍കോക്ക്, ഹൗസ് ഓഫ് ദ ഡ്രാഗണ് ശേഷം ഞെട്ടിക്കാനൊരുങ്ങി താരം

സൂപ്പര്‍മാന്‍: ലെഗസി എന്ന സിനിമയിലെ സോര്‍-എല്‍ എന്ന കഥാപാത്രമായാണ് മില്ലിയെത്തുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരീസായ ഹൗസ് ഓഫ് ദ ഡ്രാഗണിലൂടെ പ്രശംസ നേടിയതിന് ശേഷം സൂപ്പര്‍ ഗേള്‍ വേഷത്തിലെത്താന്‍ ഓസ്‌ട്രേലിയന്‍ യുവനടി മില്ലി ആല്‍കോക്ക്. ഹൗസ് ഓഫ് ദ ഡ്രാഗണിലെ റെയ്‌നിറ ടാര്‍ഗേറിയനായി തന്റെ അന്താരാഷ്ട്ര സിനിമാ ലോകത്തേക്കുള്ള പ്രവേശനം നടത്തിയ മില്ലിയുടെ വരാനിരിക്കുന്ന കഥാപാത്രം ഡിസി യൂണിവേഴ്‌സ് സിനിമയിലേതാണ്.

സൂപ്പര്‍മാന്‍: ലെഗസി എന്ന സിനിമയിലെ സോര്‍-എല്‍ എന്ന കഥാപാത്രമായാണ് മില്ലിയെത്തുന്നത്. സംവിധായകന്‍ ജെയിംസ് ഗണ്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

''മില്ലി വളരെ കഴിവുള്ള ഒരു യുവ നടിയാണ്. അവര്‍ ഡിസിയുവിന്റെ ഭാഗമായതില്‍ ഞാന്‍ അതീവ ആവേശത്തിലാണ്. ഹൗസ് ഓഫ് ദ ഡ്രാഗണിലൂടെയാണ് ഞാന്‍ മില്ലിയെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍ സൂപ്പര്‍ ഗേളിന് വേണ്ടി നടത്തിയ ഓഡീഷനുകളിലൂടെയും സ്‌ക്രീന്‍ ടെസ്റ്റുകളിലൂടെയും അവള്‍ എന്നെ ഞെട്ടിച്ചു'', അദ്ദേഹം പറഞ്ഞു. ജെയിംസ് ഗണിന്റെ പോസ്റ്റ് മില്ലിയും പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് ആംരഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് സംവിധായകന്റെ പ്രഖ്യാപനം. ചിത്രത്തില്‍ ക്ലെര്‍ക്ക് കെന്റ് അഥവാ സൂപ്പര്‍മാനായി ഡാവിഡ് കോറന്‍സ്‌വെറ്റും ലോയിസ് ലേനായി റേച്ചല്‍ ബ്രോസ്‌നാഹനും വേഷമിടുന്നു. കൂടാതെ നിക്കോളാസ് ഹോള്‍ട്, നഥാന്‍ ഫില്ല്യന്‍, ആന്റണി കേരിഗന്‍, ഇസബെല മെഴ്‌സ്ഡ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സ്‌നേഹനിധിയായ മാതാപിതാക്കളോടൊപ്പം വളര്‍ന്ന സൂപ്പര്‍മാനും ക്രിപ്ടൗണിലെ റോക്ക് ചിപ് ഓഫില്‍ വളര്‍ന്ന, ചുറ്റുമുള്ള എല്ലാവരും മരിക്കുന്നത് കാണുന്ന സൂപ്പര്‍ ഗേളും തമ്മിലുള്ള വ്യത്യാസമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. പതിവായി കാണുന്ന സൂപ്പര്‍ ഗേളില്‍ വ്യത്യസ്തമുള്ള കഥാപാത്രമായിരിക്കുമിതെന്ന് ജെയിംസ് വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ