ENTERTAINMENT

'ഹൗസ് ഓഫ് ദ ഡ്രാഗണി'ന് നാലാം സീസണോടെ അവസാനം; മൂന്നാം സീസണിന്റെ ഷൂട്ടിങ്‌ അടുത്ത വർഷത്തോടെ ആരംഭിക്കും

ജനപ്രിയ ഷോയായ 'ഗെയിം ഓഫ് ത്രോൺസി'ന്റെ പ്രീക്വൽ എന്ന നിലയിലാണ് 'ഹൗസ് ഓഫ് ദ ഡ്രാഗൺ' 2022ൽ സംപ്രേഷണം ചെയ്തു തുടങ്ങിയത്. എച്ബിഓയാണ് സീരിസിന്റെ നിലവിലെ സംപ്രേഷകർ.

രേഖ അഭിലാഷ്

ലോകമെമ്പാടും ജനശ്രദ്ധ നേടിയ ടെലിവിഷൻ സീരീസായ 'ഹൗസ് ഓഫ് ദ ഡ്രാഗൺ' നാലാം സീസണോട് കൂടി അവസാനിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. സീരിസിന്റെ രണ്ടാം സീസണിന്റെ അവസാന എപ്പിസോഡിനെ പറ്റിയുള്ള ചർച്ചയ്ക്കിടയിൽ ഇതിന്റെ സഹ നിർമാതാവായ റയാൻ കോണ്ടലാണ് വിവരം പുറത്തുവിട്ടത്. ജനപ്രിയ ഷോയായ 'ഗെയിം ഓഫ് ത്രോൺസി'ന്റെ പ്രീക്വൽ എന്ന നിലയിലാണ് 'ഹൗസ് ഓഫ് ദ ഡ്രാഗൺ' 2022ൽ സംപ്രേഷണം ചെയ്തു തുടങ്ങിയത്. എച്ബിഓ മാക്‌സാണ് സീരിസിന്റെ നിലവിലെ സംപ്രേഷകർ.

'ഗെയിം ഓഫ് ത്രോൺസി'ൻ്റെ കഥയ്ക്ക് പശ്ചാത്തലമായ സംഭവങ്ങൾ നടക്കുന്നതിനും ഏകദേശം 200 വർഷം മുൻപുള്ള കാര്യങ്ങളാണ് 'ഹൗസ് ഓഫ് ദ ഡ്രാഗണി'ന്റെ പശ്ചാത്തലം. ഓഗസ്റ്റ് 4നാണ് ഇതിന്റ രണ്ടാം ഭാഗത്തിന്റെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഷോയുടെ മൂന്നാം സീസൺ നിലവിൽ രചനാ ഘട്ടത്തിലാണെന്നും അത് ഹിറ്റാകുമെന്നും റയാൻ കോണ്ടൽ അഭിപ്രായപ്പെട്ടു. എന്നാൽ രണ്ടാം സീസണിന് സമാനമായ രീതിയിൽ 8 എപ്പിസോഡുകൾ തന്നെയാണോ മൂന്നാം സീസണിൽ ഉണ്ടാകുക എന്നത് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2025ന്റെ തുടക്കത്തോട് കൂടി മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ കഴിയുമെന്നാണ് നിർമ്മാതാക്കൾ കണക്ക് കൂട്ടുന്നത്.

സംപ്രേഷണം ചെയ്യുന്നതിന് മുൻപ് തന്നെ'ഹൗസ് ഓഫ് ദ ഡ്രാഗണി'ന്റെ രണ്ടാം സീസണിന്റെ അവസാന എപ്പിസോഡ് ചോർന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. എപ്പിസോഡുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തായതാണ് അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ ഇത്തരം ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ നിർമാതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം