നാലാം ദിനത്തിൽ ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന് കാത്തിരിക്കുന്ന പ്രേക്ഷകരെയാണ് രാവിലെ മുതൽ കാണാനായത്. ഇന്നലെ ആദ്യ മിനിറ്റിൽ തന്നെ ഫുള്ളായ റിസർവേഷനിൽ ഇടം കിട്ടാത്തവർ രാവിലെ 9 മുതൽ ടാഗോർ തീയേറ്ററിന് മുന്നിൽ അണിനിരന്നു. വൈകിട്ട് 3.30 നായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.
റിസർവേഷൻ ക്യൂവിൽ നിന്നവർക്ക് മുൻപെ രാവിലെ മുതൽ കാത്തുനിന്നവർ തീയേറ്ററിലേക്ക് ഇടിച്ചു കയറിയത് തർക്കത്തിനിടയാക്കി. പോലീസ് ഇടപെട്ടു. രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
മണിക്കൂറുകൾ കാത്ത് നിന്ന് അകത്ത് കയറിയവരെയും റിസർവേഷൻ ക്യൂവിൽ നിന്ന് ഇടിച്ച് കയറിയവരെയും ലിജോ ജോസ് പെല്ലിശേരി ചിത്രം പക്ഷെ നിരാശരാക്കിയില്ല. നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ആദ്യ ഷോ തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. ചിത്രത്തിന്റെ രണ്ടാംഘട്ട പ്രദർശനം നാളെ നടക്കും.
മേളയുടെ നാലാം ദിനത്തിലും പ്രേക്ഷക പങ്കാളിത്തം കുറയാത്തതും ശ്രദ്ധേയമായി. സമൂഹിക യാഥാർത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാകണം സിനിമതകളെന്ന് മീറ്റ് ദ ഡയറക്ടേഴ്സിൽ ഡോ. ബിജു പറഞ്ഞു. എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടെന്നായിരുന്നു സംവിധായകൻ താമർ കെ വി യുടെ അഭിപ്രായം. മേളയുടെ മീറ്റ് ദ ഡയറക്ടേഴ്സിലായിരുന്നു ഇരുവരുടേയും പ്രതികരണം