ENTERTAINMENT

അഭിനയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് ഷാരൂഖ് ഖാന്‍ ; പ്രേക്ഷകർക്ക് വേണ്ട കഥാപാത്രങ്ങൾ ചെയ്യും

ഭാഗ്യ നമ്പർ ഏതെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി താരം

എന്റർടെയ്ൻമെന്റ് ഡെസ്ക്

അഭിനയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ട്വിറ്ററില്‍ മറുപടി നല്‍കുകയായിരുന്നു താരം. നിങ്ങള്‍ വിരമിച്ചതിന് ശേഷം ബോളിവുഡിലെ വലിയ താരം ആരായിരിക്കുമെന്ന ചോദ്യത്തിന് അല്‍പം ഗൗരവത്തിലായിരുന്നു ഷാരൂഖിന്റെ മറുപടി. താന്‍ സിനിമയില്‍ നിന്ന് വിരമിക്കില്ല, തന്നെ പിരിച്ച് വിടേണ്ടി വരും. എന്നാലും താന്‍ കൂടുതല്‍ കരുത്തോടെ തിരിച്ച് വരുമെന്നും ഷാരൂഖ് പറഞ്ഞു

ഒരു മണ്ടന്‍ തമാശ പറയൂ എന്ന ആരാധകന്റെ ചോദ്യത്തിന്, 'കര്‍മ്മ എന്ന് പറയുന്ന പുതിയ റെസ്റ്റോറന്റ് ഉണ്ട്. അവിടെ പ്രത്യേകിച്ച് മെനു ഇല്ല. നിങ്ങള്‍ ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ക്ക് കിട്ടുമെന്നുമായിരുന്നു ഷാരൂഖിന്റെ മറുപടി.

കൂടാതെ, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. തനിക്ക് ഹ്യുണ്ടായി ഒഴികെ മറ്റ് ആഢംബര കാറുകളില്ലെന്നും ഷാരൂഖ് വ്യക്തമാക്കി. 15 മിനിറ്റ് സമയമാണ് താരം ആരാധകരോട് സംവദിക്കാൻ മാറ്റിവച്ചത്

സിനിമയില്‍ നിന്ന് നാല് കൊല്ലം വിട്ട് നിന്നപ്പോള്‍ എന്ത് ചെയ്തുവെന്ന ആരാധകന്റെ ചോദ്യത്തിന് ഒരു പ്രേക്ഷകനായി വീട്ടിലിരുന്ന സിനിമകൾ കാണുകയായിരുന്നു എന്ന് പറയുന്നു ഷാരൂഖ്. ഭാഗ്യ നമ്പർ ഏതാണെന്ന ചോദ്യത്തിന് 1000 അല്ലാതെ മറ്റെന്താണെന്നും ഷാരൂഖ് ചോദിച്ചു . പഠാൻ 1000 കോടിയിലേക്ക് കുതിക്കുന്നത് സൂചിപ്പിച്ചാണ് താരത്തിന്റെ മറുപടി

ആദ്യമായി തന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ എന്ത് തോന്നി എന്ന ആരാധകന്റെ ചോദ്യത്തിന് 'സ്‌ക്രീനില്‍ എന്നെ കാണാനുള്ള ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നില്ലെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു.

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് പഠാൻ പ്രദർശനം തുടരുന്നതിനിടയിലാണ് ആരാധകർക്ക് നന്ദി പറഞ്ഞ് താരം ട്വിറ്ററിൽ പ്രേക്ഷകരുമായി സംവദിച്ചത് . പഠാനിന്റെ വിജയത്തില്‍ ആരാധകരോടും സിനിമ പ്രേമികളോടും നന്ദി അറിയിച്ച ഷാരൂഖ് ഇടയ്ക്കിടെ ട്വിറ്ററിൽ പ്രേക്ഷകരോട് സംവദിക്കാറുണ്ട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ