ENTERTAINMENT

54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ; 270 ലധികം ചലച്ചിത്രങ്ങള്‍, ലോക പ്രീമിയറായി 13 ചിത്രങ്ങള്‍

വെബ് ഡെസ്ക്

54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20ന് ഗോവയിൽ കൊടിയേറും. പല ഭാഷകളിൽ നിന്നായി 270 ലധികം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നവംബർ 20ന് തുടങ്ങുന്ന ചലച്ചിത്രമേള 28 ന് അവസാനിക്കും. തിരഞ്ഞെടുക്കപ്പെട്ടവയിൽ 13 സിനിമകൾ ലോക പ്രീമിയറുകളാണ് എന്നതാണ് മേളയുടെ ആകർഷങ്ങളിലൊന്ന്. 'ഇന്ത്യന്‍ പനോരമ' വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. സ്റ്റുവർട്ട് ഗട്ട് സംവിധാനം ചെയ്ത 'കാച്ചിങ് ഡസ്ട്' എന്ന ഇംഗ്ലീഷ് സിനിമയാണ് ഉദ്‌ഘാടന ചിത്രം. 'എബൌട്ട് ഡ്രൈ ഗ്രസ്സെസ്' എന്ന ടർക്കിഷ് ചിത്രമായിരിക്കും മധ്യമേളാ ചിത്രം. അമേരിക്കൻ സിനിമയായ 'ദി ഫെദർ വെയ്റ്റ്' ആണ് സമാപന ചിത്രം. വ്യത്യസ്ത മേളകളിൽ അവാർഡുകൾ നേടിയ 19 ചിത്രങ്ങൾ കാലിഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

സംവിധായകരും, സിനിമാറ്റോഗ്രാഫർമാരുമുൾപ്പെടെ നിരവധി ചലച്ചിത്ര പ്രതിഭകൾ പങ്കെടുക്കുന്ന 20 ഓളം 'മാസ്റ്റർ ക്ലാസ്' 'ഇൻ കോൺവെർസേഷൻ' സംവാദ സദസ്സുകളുണ്ടാകും. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് തീയ്യതികൾ പ്രഖ്യാപിച്ചത്. ഈ വർഷത്തെ 'സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം' ലോകസിനിമയിൽ മഹത്തായ സംഭാവനകൾ നൽകിയ മൈക്കൽ ഡഗ്ലസിന് നൽകുമെന്നും അറിയിച്ചു.

ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്ട്ര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധന ഉണ്ടായതായി അനുരാഗ് ഠാക്കൂർ അറിയിച്ചു. പുതുതായി അവതരിപ്പിച്ച ഒടിടി അവാർഡുകളിലേക്ക് 10 ഭാഷകളിൽ നിന്നായി 15 പ്ലാറ്റ്‌ഫോമുകളിലെ 32 സിനിമകൾ എൻട്രികളായി ലഭിച്ചു. വിജയിക്ക് പത്ത് ലക്ഷം രൂപ സമ്മാനമായി നൽകും. സിനിമാ മേഖലയിൽ സംരംഭകത്വം വർധിപ്പിക്കുന്നതിനായി 'ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോ' അവാർഡ് ഈ വർഷം അവതരിപ്പിക്കുന്നതായും ലഭിച്ച 600 ഓളം എൻട്രികളിൽ നിന്ന് 75 വിജയികളെ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും