IFFK 2022

മേളയുടെ ഏഴാം ദിനത്തിൽ 61 ചിത്രങ്ങൾ ; 54 സിനിമകളുടെ അവസാന പ്രദർശനം

വെബ് ഡെസ്ക്

മേളയുടെ ഏഴാം ദിവസമായ ഇന്ന് ലോക സിനിമയിലെ 27 ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദർശനമാണ് നടക്കുക. സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യന്‍ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. കൺസേൺഡ് സിറ്റിസൺ, കെർ, എ പ്ലേസ് ഓഫ് അവർ ഓൺ, ടഗ് ഓഫ് വാർ, ഉതമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സരചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്ന് തന്നെ. ഫ്രീഡം ഫൈറ്റ്, 19 (1)(a), ബാക്കി വന്നവർ, പി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാൻ എന്നീ മലയാളചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

ഛായാഗ്രാഹകന്‍ സുധീഷ് പപ്പുവിനോടുള്ള ആദരസൂചകമായി രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ഹോമേജ് വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ട്.

നാളെ ഉച്ചയ്ക്ക് 12 മണിവരെയാണ് മത്സര വിഭാഗ ചിത്രങ്ങൾക്ക് വോട്ട് ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം. നിറഞ്ഞ പ്രേക്ഷക പങ്കാളിത്തമാണ് മേളയുടെ ആദ്യ ദിവസം തുടങ്ങി ഉണ്ടായിരുന്നത്. മേളയ്ക്ക് തിരശീല വീഴാറാകുമ്പോൾ ഇഷ്ടപ്പെട്ട ചിത്രങ്ങളെല്ലാം കണ്ടു തീർക്കാനായില്ല എന്നതുമാത്രമാണ് ചലച്ചിത്രപ്രേമികളെ നിരാശരാക്കുന്നത് .

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്