IFFK 2022

ആത്മസംഘർഷങ്ങളുടെ വഴക്ക്

തന്റെ സിനിമകൾക്കെല്ലാം ഒരേ പാറ്റേൺ ആണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

അരുൺ സോളമൻ എസ്

ജീവിതത്തിലെ സംഘർഷങ്ങളെ അടയാളപ്പെടുത്തുന്നതാണ് തന്റെ പുതിയ ചിത്രമായ വഴക്കെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. ജീവിമാകുന്ന നാടകത്തിൽ എല്ലാ മനുഷ്യർക്കും ഓരോ റോളുണ്ടെന്നും അതിൽ അവരവരുടെ റോൾ അഭിനയിക്കുകയാണ് മനുഷ്യർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ആത്മ സംഘർഷങ്ങള്‍ തന്റെ എല്ലാ സിനിമകളിലും കാണാൻ കഴിയുമെന്നും അതിന്റെ തുടർച്ചയാണ് വഴക്കിലും ഉള്ളതെന്ന് സനല്‍ പറഞ്ഞു

27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശനത്തിനെത്തിയ വഴക്കിന് ഇതിനോടകം വലിയ രീതിയിലുളള പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ടൊവീനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അസീസ് നെടുമങ്ങാട്, കനി കുസൃതി, സുദേവ് നായർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ