കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദ ഫോര്‍ത്തിന്. മേളയുടെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ ഇടപെടലുകളും, രാജ്യാന്തര ചലച്ചിത്ര പ്രവര്‍ത്തകരെയടക്കം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിനും പ്രതിഷേധങ്ങളടക്കം വാര്‍ത്തയാക്കിയ സമഗ്രതയും പരിഗണിച്ചാണ് പുരസ്‌കാരം.
സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌ക്കാരം അച്ചടി മാധ്യമവിഭാഗത്തില്‍ ദേശാഭിമാനിയും ദൃശ്യ മാധ്യമത്തില്‍ 24 ന്യൂസും നേടി. അച്ചടി മാധ്യമരംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ആര്യ യു ആര്‍ നേടി. ഈ വിഭാഗത്തിലെ ജൂറി പരാമര്‍ശത്തിന് കലാകൗമുദി ദിനപത്രത്തിലെ അരുണ്‍കുമാര്‍ വി ബി അര്‍ഹനായി . ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചല്‍ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍. അച്ചടി മാധ്യമങ്ങളിലെ സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം മെട്രോ വാര്‍ത്ത ദിനപ്പത്രത്തിനാണ്. ആകാശവാണിയാണ് മികച്ച റേഡിയോ മാധ്യമം. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രഫിക്ക് മെട്രോ വാര്‍ത്തയിലെ കെ ബി ജയചന്ദ്രന്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ബി പി ദീപുവാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി ഏഷ്യാനെറ്റ് ന്യൂസിലെ രാജീവ് സോമശേഖരനെ തിരഞ്ഞെടുത്തു. 24 ന്യൂസിലെ അഭിലാഷ് വി ഈ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.