ENTERTAINMENT

IFFK 2023 | നെഞ്ചിടിപ്പ് ഏറ്റാൻ ഇത്തവണയും അർധരാത്രിയിൽ ഹൊറർ ചിത്രപ്രദർശനം; പ്രദര്‍ശിപ്പിക്കുന്നത് രണ്ട് ചിത്രങ്ങൾ

ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രം അന്തരിച്ച പ്രശസ്ത സംവിധായകൻ വില്ല്യം ഫ്രീഡ്കിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇത്തവണയും അർധരാത്രിയിൽ ഹൊറർ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ട് ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്.

ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ എക്സോർസ്സിസ്റ്റ്, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ടൈഗർ സ്ട്രൈപ്സ് എന്നീ ചിത്രങ്ങളാണ് മിഡ്നെറ്റ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രം അന്തരിച്ച പ്രശസ്ത സംവിധായകൻ വില്ല്യം ഫ്രീഡ്കിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

വില്ല്യം ഫ്രീഡ്കിൻ സ്വന്തം നോവലിനെ ആധാരമാക്കി 1973 ൽ നിർമ്മിച്ച അമേരിക്കൻ ഹൊറർ ചിത്രമാണ് 'ദി എക്‌സോർസിസ്റ്റ്' ലോകമെമ്പാടുമുള്ള വിവിധ ഹൊറർ സിനിമകൾക്ക് അടിസ്ഥാനമായ 'ദി എക്‌സോർസിസ്റ്റ്'

എലൻ ബർസ്റ്റിൻ, മാക്‌സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്ട്രൈപ്സ് ആണ് പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ ഹൊറർ ചിത്രം.

മലേഷ്യയിൽ നിന്നുള്ള ഓസ്‌കാർ എൻട്രി കൂടിയായ ചിത്രം കാൻ മേളയിൽ പുരസ്‌കാരം നേടിയിരുന്നു. പതിനൊന്നുകാരിയായ ഒരു പെൺകുട്ടി ഋതുമതിയാകുന്നതിനെ തുടർന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇന്തോനേഷ്യൻ ചിത്രം 'സാത്താൻസ് സ്ലേവ്', തായ്‌ലാന്റ് ചിത്രം 'ദി മീഡിയം' എന്നിവയായിരുന്നു കഴിഞ്ഞ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ. രാത്രി 12 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചിത്രങ്ങളുടെ പ്രദർശനം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം