ഫോട്ടോ: അജയ് മധു
IFFK 2023

IFFK 2023 | ഇന്ന് 69 സിനിമകൾ, മലയാള സിനിമ വിഭാഗത്തിൽ ആറ് സിനിമകൾ പ്രദർശിപ്പിക്കും

എന്റർടെയ്ൻമെന്റ് ഡെസ്ക്

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസമായ തിങ്കളാഴ്ച പതിനാല് തിയേറ്ററുകളിലായി 69 സിനിമകൾ പ്രദർശിപ്പിക്കും. ലോക സിനിമ വിഭാഗത്തിൽ നിന്നുള്ള 26 ചിത്രങ്ങളും ഇന്റർനാഷണൽ കോംപറ്റീഷൻ വിഭാഗത്തിൽ നിന്നുള്ള നാല് ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.

മലയാള സിനിമ ഇന്ന് വിഭാഗത്തിൽ ആറ് സിനിമകൾ പ്രദർശിപ്പിക്കും. ഷെഹർസാദ്, നീലമുടി, ആനന്ദ് മൊണാലിസ മരണവും കാത്ത് തുടങ്ങിയ ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ഓ ബേബി, ദായം, ആപ്പിൾ ചെടികൾ എന്നിവയുടെ രണ്ടാം പ്രദർശനവുമാണ് ഇന്ന് നടക്കുന്നത്.

ഉദ്ധരണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഘ്‌നേഷ് പി ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഹർസാദ്. ആദം, ഷെഹർഷാദ് എന്നിവരിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജിക്കി പോൾ, നിഖിലേഷ് കെ ആർ, ഹീര പരേഷ്, ലക്ഷ്മി മനോജ്, ലക്ഷ്മി രാധാകൃഷ്ണൻ, ഷബീർ ഷാബ്രി, അരുൺ കുമാർ, വർഷ എസ് നായർ, ഗായത്രി പിആർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉച്ചക്ക് 12 മണിക്ക് കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും.

ശരത് കുമാറാണ് നീലമുടിയെന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്‌ളോഗർമാരായ നാല് പേരുടെ ജീവിതവും ജാതി, വർണ്ണം, വർഗം എന്നിവയെ കുറിച്ചുള്ള വിവേകശൂന്യമായ ഇവരുടെ തമാശകളുമാണ് ചിത്രത്തിൽ പറയുന്നത്. സാന്ദ്ര ബിന്ദു വിജയൻ, ഗൗതം മോഹൻദാസ്, അച്യുതാനന്ദൻ വി, സുബ്രഹ്‌മണ്യൻ, ശ്രീനാഥ്, വിവേക്, മജീദ് പി ഹനീഫ, സന്തോഷ് കുമാർ, പ്രിയ, സുരേഷ് കാരയിൽ, കിച്ചു അയനിക്കാട്ട്, സുരഭി എംഎസ്, ആദിത്യ ബേബി, നിതിൻ, അമൽ മധു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം രാവിലെ 9.30 ന് കലാഭവനിൽ പ്രദർശിപ്പിക്കും.

മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ആനന്ദ് മൊണാലിസ എന്ന ചെറുപ്പക്കാരനിലൂടെ കഥ പറയുന്ന ചിത്രമാണ് സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവർ സംവിധാനം ചെയ്യുന്ന നീലമുടി എന്ന ചിത്രം. ശ്രീറാം മോഹൻ, കലാധരൻ, കൃഷ്ണൻ നായർ, മീരാ നായർ, അരവിന്ദ് ഹരീന്ദ്രൻ നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉച്ചക്ക് ശേഷം 3 മണിക്ക് കലാഭവനിൽ പ്രദർശിപ്പിക്കും.

രഞ്ജൻ പ്രമേദ് സംവിധാനം ചെയ്ത ഓ ബേബിയുടെ രണ്ടാം പ്രദർശനം ന്യൂ തിയേറ്ററിൽ സ്‌ക്രീൻ 2 ൽ ഉച്ചയ്ക്ക് ശേഷം 3.15 നാണ് പ്രദർശിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ദേവദത്ത്, വിഷ്ണു അഗസ്ത്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ദായം കൈരളി തിയേറ്ററിൽ വൈകീട്ട് 6 മണിക്കാണ് പ്രദർശിപ്പിക്കുന്നത്. അമ്മയുടെ അപ്രതീക്ഷിത വിയോഗം കൗമാരക്കാരിയായ കല്യാണിയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അവളുടെ ചുറ്റുമുള്ള പുരുഷാധിപത്യവും കപടവുമായ സമൂഹത്തെക്കുറിച്ചുള്ള തിരിച്ചറിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

തൊഴിൽ രഹിതയയ ജെയിന്റെ ജീവിതമാണ് ആപ്പിൾ ചെടികൾ എന്ന ചിത്രം പറയുന്നത്. ഗഗൻ ദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതിൻ വസന്ത്, സംഗീത്, രോഹൻ മുരളീധരൻ, ജെസ്സി ദീപക്, യാര നൈസം, രാജു പൊന്നുരുന്നി, ഹനിയ നഫീസ, അർഷെദ് ഇഖ്ബാൽ, ധനുരാജ് സി, അനീഷ്മ അനിൽകുമാർ, കെൻഷിൻ റിയാൻ ഷമീർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അജന്ത തിയേറ്ററിൽ ഉച്ചയ്ക്ക് ശേഷം 3.15 ന് പ്രദർശിപ്പിക്കും.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം