കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്ഥിര സാന്നിധ്യമാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അശോ സമം. പാഴ് വസ്തുകളെ വലിച്ചെറിയാതെ അവയെ ഉപയോഗയോഗ്യമാക്കുന്നതിനെ കുറിച്ചും പരിസ്ഥിതിയെ വീണ്ടെടുക്കേണ്ടതിനെക്കുറിച്ചും മേളയിലെത്തുന്നവരോട് സംവദിക്കുകയാണ് അദ്ദേഹം.
അശോ സമത്തിന് തെങ്ങോല ഒരു ചെറിയ ഓലയല്ല. മേളയിൽ എത്തുന്നവർക്ക് ഓല കൊണ്ട് ഉണ്ടാക്കാവുന്ന കളിക്കോപ്പുകളും അലങ്കാര വസ്തുക്കളും അശോ സമം പരിചയപ്പെടുത്തുകയാണ്. നമ്മുടെ കുട്ടികളെ എന്താണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. കുട്ടികളുടെ വളർച്ചയെയും ബുദ്ധിയെയും സ്വാധീനിക്കുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് പറയാൻ ഏറെയുണ്ട്.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ള ആളുകൾ കേരളത്തിലേക്ക് എത്തുമ്പോൾ ഐഎഫ്എഫ്കെയുടെ ആർട്ട് വർക്കുകൾ തെങ്ങോല കൊണ്ടാകണമെന്നായിരുന്നു അശോസമം പറയുന്നത്.