മുതലാളിയും തൊഴിലാളിയും തമ്മിലുള്ള അന്തരത്തിന്റെയും വിധേയത്വത്തിന്റെയും സൂക്ഷമമായ രാഷ്‌ട്രീയത്തെയാണ് രഞ്‌ജൻ പ്രമോദ് ഒ.ബേബിയിലൂടെ അടയാളപ്പെടുത്തിരിക്കുന്നത്. കേവലം അടിമ-ഉടമ വ്യവസ്ഥിതിയെ ചൂണ്ടിക്കാണിക്കുന്നതിന് അപ്പുറമായി അതിനെ മറികടക്കുന്നതിനായി പുതിയ തലമുറയുടെ വ്യക്തമായ രാഷ്ട്രീയ ബോധ്യത്തെക്കൂടിയാണ് രഞ്ജൻ പ്രമോദ് പറയാൻ ശ്രമിച്ചിരിക്കുന്നത്.
വർത്തമാനകാല കേരളത്തിൽ നടക്കുന്ന ദുരഭിമാനക്കൊലയുടെ പിന്നിൽ പ്രവർത്തിക്കുന്ന ജാതിരാഷ്ട്രീയത്തെ ഒ ബേബിയിലൂടെ പറയുമ്പോൾ അരുൺ ചാലിന്റെ ക്യാമറയിൽ പതിഞ്ഞു പോകുന്നത് ജീവനുളള കഥാപാത്രങ്ങളും മികച്ച ദൃശ്യവിസ്മയവുമാണ്. തീർച്ചയായും തിയേറ്ററിൽ നിന്നും കണ്ടിരിക്കേണ്ട ചിത്രമാണ് ഒ ബേബി.