IFFK 2023

IFFK 2023 | മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്: ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര

ജിഷ്ണു രവീന്ദ്രൻ

ശ്രീലങ്കൻ ജനതയുടെ പ്രതിസന്ധികാലം ചിന്തിക്കാൻപോലും സാധിക്കാത്ത തരത്തിലായിരുന്നു. ഒരു സമൂഹം ഒന്നടങ്കം കടത്തിലായി. ഇന്ധനം ലഭിക്കാതെയായി. സിനിമാ വ്യവസായം പൂർണ്ണമായും ഇല്ലാതായി. ഞങ്ങൾ ഒരു വിധത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ശ്രീലങ്ക എല്ലാ തരത്തിലും ഇന്ത്യയുമായി ബന്ധപ്പെട്ടുനിൽക്കുന്ന സമൂഹമാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ സിനിമയുമായി ഞങ്ങൾക്ക് ശക്തമായ ബന്ധമുണ്ട്.

മലയാളം സിനിമയ്ക്ക് ശ്രീലങ്കയിൽ വലിയ ആരാധകരുണ്ട്. എല്ലാ സിനിമകളും ഞങ്ങൾ കാണാറുണ്ട്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസരമുണ്ടാകുന്നത്. റോഷനും ദര്ശനയ്ക്കുമൊപ്പവുമാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. എപ്പോഴെങ്കിലും ഒരു മലയാള സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹമുണ്ട്. 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ശ്രീലങ്കൻ ചിത്രമായ പാരഡൈസിൽ അഭിനയിച്ച ശ്യാം ഫെർണാണ്ടോയും മഹേന്ദ്ര പെരേരയുമാണ് ദ ഫോർത്തിൽ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും