രാജിന്റെയും മുജീബ് മഠത്തിലിന്റെയും ഏറെ നാളത്തെ സ്വപ്നമാണ് 28-മത് രാജ്യാന്തര ചലച്ചിത്രമേളയിൽ സഫലമായിരിക്കുന്നത്. ഐഎഫ്എഫ്കെയുടെ ഇത്തവണത്തെ ലോഗോ ഡിസൈൻ ചെയ്യാനുളള അവസരം ലഭിച്ചപ്പോൾ ഇരുവരും മറ്റൊന്നും ആലോചിച്ചില്ല. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും ലിംഗത്തിന്റെയും പേരിൽ മാറ്റിനിർത്തിയിരുന്ന മുഴുവൻ മനുഷ്യരെയും ചേർത്തുപിടിക്കുകയെന്ന ആശയത്തെ മുൻനിർത്തി ലോഗോ ഡിസൈൻ ചെയ്തു. രാജും മുജീബും തമ്മിലുളള കാൽനൂറ്റാണ്ട് നീണ്ട് സൗഹൃദവും ആത്മബന്ധവുമാണ് ലോഗോയിൽ പ്രതിഫലിക്കുന്നത്. സിനിമയെ ഹൃദയത്തോടു ചേർത്തുപിടിച്ചു നടക്കുന്ന ഇരുവർക്കും കല ജീവിതം തന്നെയാണ്.