IFFK 2023

IFFK2023| മണ്‍മറഞ്ഞ കലാകാരന്മാർക്ക് ആദരം; ഇന്നസെന്റ്, മാമുക്കോയ, സിദ്ധിഖ് ചിത്രങ്ങള്‍ ഇന്ന്‌

എന്റർടെയ്ൻമെന്റ് ഡെസ്ക്

നികത്താനാകാത്ത നഷ്ടങ്ങളുമായാണ് ഈ വര്‍ഷം മലയാള സിനിമയെ യാത്രയാക്കുന്നത്. അഭ്രപാളിക്ക് മുന്നിലും പിന്നിലും നമ്മെ ചിരിപ്പിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച എത്രയോ മഹാരഥന്മാര്‍. ഇവർക്ക് ശേഷം ആര് എന്ന് പ്രേക്ഷകരെ കൊണ്ട ചിന്തിപ്പിച്ച രീതിയിലുള്ള അഭിനയ മികവുകള്‍ പുലര്‍ത്തിയവര്‍. ഇറങ്ങുന്ന ഓരോ സിനിമയിലും ഇവരും കൂടിയുണ്ടെങ്കില്‍ എന്ന് നമ്മെ ചിന്തിപ്പിച്ച് കൊണ്ടേയിരിക്കുന്നവര്‍.

ചിരിയുടെ തമ്പുരാക്കന്മാരായ മാമുക്കോയയും ഇന്നസെന്റും ഒരു മാസത്തെ വ്യത്യാസത്തിലാണ് സിനിമാ ലോകത്തെ പെരുമഴക്കാലത്തിന് നടുവിലിട്ടു കൊണ്ട് കടന്നുപോയത്. എത്രയോ കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് ഇരുവരും കടന്നുപോയിരിക്കുന്നതെന്ന നഷ്ടവും മലയാള സിനിമയ്ക്കുണ്ട്. സിദ്ധിഖിന്റെ സംവിധാന ശൈലിയും നമ്മെ വേട്ടയാടുമെന്ന് ഉറപ്പാണ്.

28ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്നസെന്റും സിദ്ധിഖും ഒരിക്കല്‍ കൂടി നമ്മെ ചിരിപ്പിക്കാനെത്തുന്നുണ്ട്. മാമുക്കോയ ഇത്തവണയെത്തുന്നത് നമ്മെ കരയിക്കാനും. ഇന്ന് ഹോമേജ് വിഭാഗത്തില്‍ ഇന്നസെന്റിനെയും, സിദ്ധിഖിനെയും മാമുക്കോയയെയും നമുക്ക് കാണാം. കൂടാതെ നമ്മെ വിട്ടുപോയ നിര്‍മ്മാതാവ് അച്ചാനി രവിയെയും.

സിദ്ധിഖ്-ലാല്‍ സംവിധാനത്തില്‍ മലയാളക്കരയെയാകെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന റാംജിറാവു സ്പീക്കിങ്ങാണ് ഇന്നസെന്റിനും സിദ്ധിഖിനും ഓര്‍മകള്‍ സമര്‍പ്പിച്ചുകൊണ്ട് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒരു ഫോണ്‍ കോളെടുക്കുമ്പോള്‍ റാംജിറാവു സ്പീക്കിങ് എന്ന് പറയുന്ന തരത്തില്‍ ട്രേഡ് മാര്‍ക്കായി മാറിയ സിനിമ ഇന്നും, ഇനിയെന്നും മലയാളികളെ ചിരിപ്പിക്കും.

മലയാള സിനിമ ഒരിക്കലും കേട്ടിട്ടില്ലാത്ത പുതിയൊരു കോമഡി തരംഗത്തിന്റെ തുടക്കമായിരുന്നു റാംജിറാവു സ്പീക്കിങ്. ഇതിലെ ഇന്നസെന്റിന്റെ ഓരോ സീനുകളും ഇന്നും നമുക്ക് ഓര്‍മയിലുണ്ട്. അതിന് പിന്നിലെ നിര്‍ണായക കൈകളായ സിദ്ദീഖിന്റേതും.

ചിരിപ്പിച്ചുകൊണ്ടിരുന്ന മാമുക്കോയയെയാണ് എന്നും നമ്മുടെ ഓര്‍മയിലുള്ളത്. എന്നാല്‍ അതേ മാമുക്കോയ നമ്മെ കരയിപ്പിക്കുന്നുണ്ട്, പെരുമഴക്കാലത്തില്‍. അബ്ദു എന്ന അച്ഛന്‍ കഥാപാത്രമായി മാമുക്കോയ നമ്മുടെ കണ്ണിന് ഈറനണിയിക്കുകയാണ്. ആ പെരുമഴക്കാലത്തിന്റെ തീക്ഷ്ണത ഇന്ന് നമുക്ക് തീയേറ്ററില്‍ നിന്നും അനുഭവിക്കാം.

ഒപ്പം അടൂരിന്റെ ഒട്ടനവധി സിനിമകള്‍ നിര്‍മ്മിച്ച കെ.രവീന്ദ്രനാഥന്‍ നായര്‍ എന്ന അച്ചാനി രവിയുടെ സ്മരണാര്‍ത്ഥം അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയന്‍ (ദ സെര്‍വൈല്‍) പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും