ENTERTAINMENT

ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി ; ലഹരി വിരുദ്ധ ക്യാംപെയിനും തുടക്കം

പ്രധാന വേദിയായ ടാഗോറിലെ പ്രത്യേക ഡെലിഗേറ്റ് സെല്ല് വഴിയാണ് പാസ് വിതരണം ചെയ്യുക

വെബ് ഡെസ്ക്

ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെ ഡെലി​ഗേറ്റ് പാസ് വിതരണം ആരംഭിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ചലച്ചിത്ര താരം ആനിക്ക് ആദ്യ പാസ് നൽകി. ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് നൽകി .കോവിഡിന് ശേഷം മേള പതിവ് രീതിയിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മേളയിലൂടെ ലഹരി വിരുദ്ധ സന്ദേശം കൂടുതൽ യുവാക്കളിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.

കലാകാരിയാണെങ്കിലും ഇത്തരമൊരു വേദിയിലെത്തുന്നത് ആദ്യമായാണെന്നും സന്തോഷമുണ്ടെന്നും ആനി പറഞ്ഞു. തിരുവനന്തപുരത്തുകാരൻ ആണെങ്കിലും തന്റെയും ആദ്യ ചലച്ചിത്ര മേളയാണിതെന്ന് ഗോകുലും പ്രതികരിച്ചു.

പ്രധാന വേദിയായ ടാഗോറിൽ പ്രത്യേക ഡെലിഗേറ്റ് സെല്ല് വഴിയാണ് പാസ് വിതരണം ചെയ്യുക. ബുധനാഴ്ച രാവിലെ 9 മുതൽ പാസ് വിതരണം ആരംഭിക്കും. ഇതിനായി പതിനാല് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത് . ഓൺലൈൻ രജിസ്റ്റർ ചെയ്തവർ ഐ ഡി പ്രൂഫുകളുമായെത്തിയാണ് പാസ് കൈപ്പറ്റേണ്ടത്. വിദ്യാർഥികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ