ENTERTAINMENT

പായലിന്റെ വിജയം ഇന്ത്യയുടേതെന്ന് ലേബൽ ചെയ്യരുത്; കാനിലെ നേട്ടം ഇന്ത്യയുടെ കൂട്ടായ നേട്ടമല്ലെന്ന് അനുരാഗ് കശ്യപ്

'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' ചിത്രത്തിനായി ഇന്ത്യ യാതൊരു പിന്തുണയും നൽകിയിട്ടില്ലെന്ന് അനുരാഗ് കശ്യപ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കാൻ ഫിലിം ഫെസ്റ്റിവലിലെ പായൽ കപാഡിയയുടെ നേട്ടം ഇന്ത്യയുടെ കൂട്ടായ നേട്ടമായി ചിത്രീകരിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച സംവിധായകൻ അനുരാഗ് കശ്യപ്. പായൽ കപാഡിയ സംവിധാനം ചെയ്ത 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം കാനില്‍ ഗ്രാന്‍ഡ്പ്രി പുരസ്‌കാരം പുരസ്‌കാരം നേടിയ പശ്ചാത്തലത്തിലാണ് അനുരാഗ് കശ്യപിന്റെ പരാമർശം. പായലിന്റെ വിജയം ഇന്ത്യയുടേത് എന്ന് ലേബൽ ചെയ്യുമ്പോൾ താൻ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു.

'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്' ചിത്രത്തിനായി ഇന്ത്യ യാതൊരു പിന്തുണയും നൽകിയിട്ടില്ലെന്ന് അനുരാഗ് കശ്യപ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. " 'ഇന്ത്യ@കാൻ' എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ഇത് ഒരു ഉത്തേജനമാണ്. ഒരുപാട് സ്വതന്ത്ര സിനിമാ പ്രവർത്തകർക്കുള്ള ഊർജം, പക്ഷേ അവരുടെ വിജയം അവരുടേതാണ്. കാനിൽ ഇന്ത്യയുടേതായി ഒരു നിമിഷവും ഉണ്ടായിരുന്നില്ല. ആ സിനിമകളിൽ ഒന്ന് പോലും ഇന്ത്യൻ അല്ല. അതിനെ അഭിസംബോധന ചെയ്യേണ്ട രീതിയിൽ നാം അഭിസംബോധന ചെയ്യണം. കാനിൽ ഉണ്ടായിരുന്ന തരത്തിലുള്ള സിനിമയെ പിന്തുണയ്ക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചിട്ടുള്ളതാണ്," പായലിൻ്റെ കാൻ നേട്ടത്തെ കുറിച്ച് സംസാരിക്കവെ അനുരാഗ് കശ്യപ് പറഞ്ഞു.

"ഫ്രഞ്ച് ഫണ്ട് കൊണ്ടാണ് പായൽ കപാഡിയയുടെ സിനിമ സംഭവിച്ചത്. ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത റിബേറ്റ് പോലും ഇന്ത്യ നൽകിയില്ല. അതിപ്പോഴും നൽകിയിട്ടില്ല. യുകെ ഫിലിം ലോട്ടറി ഫണ്ടിൽ നിന്നാണ് സന്ധ്യാ സൂരിയുടെ ചിത്രം നിർമ്മിച്ചത്. കരൺ കാന്ധാരിയുടെ ചിത്രത്തിന് പണം മുടക്കിയത് യുകെയിൽ നിന്നാണ്. ഇന്ത്യയിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ല. പല കാര്യങ്ങളുടെയും ക്രെഡിറ്റ് എടുക്കാൻ ഇന്ത്യ ഇഷ്ടപ്പെടുന്നു. ഈ സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോലും അവർ പിന്തുണയ്ക്കുന്നില്ല. പായൽ കപാഡിയയുടെ അവസാന ചിത്രവും കാനിൽ വിജയം കണ്ടിരുന്നു. ഇത് ഇന്ത്യയിൽ റിലീസ് ചെയ്തോ? ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ഡോക്യുമെൻ്ററികൾ ഞങ്ങളുടെ പക്കലുണ്ട്. അവർ ഇന്ത്യയിൽ റിലീസ് ചെയ്തോ? ഇന്ത്യയ്ക്ക് വളരെയധികം മൃദു ശക്തിയും സാംസ്കാരിക ബഹുമാനവും കൊണ്ടുവരുന്ന കാര്യങ്ങൾക്ക് നൽകാൻ പിന്തുണ സംവിധാനം പോലും നമ്മുടെ സർക്കാരിനില്ല. അനാവശ്യമായ ഈ ആഘോഷം നമുക്ക് നിർത്താം," അനുരാഗ് കശ്യപ് രൂക്ഷമായി വിമർശിച്ചു.

വിജയ് സേതുപതി നായകനാകുന്ന മഹാരാജയിൽ പ്രതിനായകനായി എത്താനിരിക്കുകയാണ് അനുരാഗ് കശ്യപ് ഇപ്പോൾ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം