ENTERTAINMENT

'മൈ ഡിയർ കുട്ടിച്ചാത്തൻ' ഇംഗ്ലീഷില്‍; പുതുതായി രണ്ട് രംഗങ്ങളും

2023 കാൻസ് ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യൻ സിനിമയിലാദ്യമായി 3 ഡിയുടെ പുത്തൻ അനുഭവം തുറന്നിട്ട മൈ ഡിയർ കുട്ടിച്ചാത്തന്റെ ഇംഗ്ലീഷ് പതിപ്പൊരുങ്ങുന്നു. 1984ൽ റിലീസായ ചിത്രം 'ഛോട്ടാ ചേതൻ 3ഡി' എന്ന പേരിലാണ് റീറിലീസിനൊരുങ്ങുന്നത്. പുതിയ പതിപ്പിൽ രണ്ട് പുതിയ സീനുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 2023 കാൻസ് ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.

ചിത്രത്തിന്റെ സംവിധായകൻ ജിജോ പുന്നൂസിന്റെ മേൽനോട്ടത്തിൽ തന്നെയാണ് പുതിയ സീനുകളുടെ ഷൂട്ടിങ് നടന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രീകരണ വേളയിലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തെയ്യത്തിന്റെ സീക്വൻസുകളാണ് ചിത്രീകരണ വീഡിയോയിലുള്ളത്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇം​ഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുക.

40 വർഷം മുൻപ് പുറത്തിറങ്ങിയ ചിത്രം ഇം​ഗ്ലീഷ് പതിപ്പിൽ റിലീസ് ചെയ്യണമെന്നുള്ള തീരുമാനത്തിന്റെ മുഴുവൻ ക്രെഡിറ്റും സുഹ‍‍ൃത്തും ഫാർസ് ഫിലിംകോയുടെ സ്ഥാപകനുമായ അഹമ്മദ് ഗോൽചിനാണെന്ന് ജിജോ പറയുന്നു. നവോദയ സ്റ്റുഡിയോയുടെ വെബ്സൈറ്റിലൂടെയാണ് ജിജോ വിവരം പങ്കുവച്ചത്.

ആ​ഗോള പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കണമെന്ന ഗോൽചിന്റെ ആ​ഗ്രഹമാണ് തീരുമാനത്തിലേക്ക് നയിച്ചത്. ​പശ്ചിമേഷ്യൻ സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ഗോൽച്ചിന്റെ ജീവചരിത്രം സിനിമയാക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും അതിന് പകരമായി അദ്ദേഹം മുന്നോട്ടുവച്ച ഒരേയൊരു നിബന്ധന ഇതായിരുന്നുവെന്നും ജിജോ പറയുന്നു. ചിത്രത്തിന്റെ ട്രെയിലർ നവോദയ സ്റ്റുഡിയോസ് പുറത്തുവിട്ടിരുന്നു.

ഷെർലിൻ റഫീഖാണ് പുതിയ പതിപ്പിന്റെ സംഭാഷണം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ നിർമിച്ച നവോദയ സ്റ്റുഡിയോസ് തന്നെയാണ് ഇത്തവണയും ചിത്രം തീയേറ്ററുകളിലെത്തിക്കുക. ജിജോ പുന്നൂസിന്റെ രചനയിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ബാറോസിന് സം​ഗീതമൊരുക്കുന്ന ലിഡിയൻ നാദസ്വരം ആണ് ഛോട്ടാ ചേതൻ 3Dയുടെയും സംഗീതം. രവിന്ദ് സംഘ, സയനോര, അൽഫോൺസ് എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രഘുനാഥ് പലേരിയുടേതാണ് തിരക്കഥ.

നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നവോദയ അപ്പച്ചൻ ആണ് മൈ ഡിയർ കുട്ടിച്ചാത്തൻ നിർമിച്ചത്. മലയാളത്തിലെ വൻ വിജയത്തെ തുടർന്ന് തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. 1997ൽ ചില പുതിയ സീനുകൾ കൂട്ടിച്ചേർത്ത് ചിത്രം റീറിലീസ് ചെയ്തിരുന്നു. നൂതനമായ ഡിറ്റിഎസ് സംവിധാനത്തിലാണ് ചിത്രം റീറിലീസ് ചെയ്തത്. ഇതോടെ മലയാളത്തിലെ ആദ്യത്തെ ഡിറ്റിഎസ് ചിത്രം എന്ന പ്രത്യേകത കൂടി മൈ ഡിയർ കുട്ടിച്ചാത്തൻ സ്വന്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ