ENTERTAINMENT

നൻപകൽ നേരത്ത് മയക്കം ജനപ്രിയ ചിത്രമെന്ന് സൂചന; മേളയ്ക്ക് ഇന്ന് കൊടിയിറക്കം

വെബ് ഡെസ്ക്

കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങ്  മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ എം മുകുന്ദന്‍ മുഖ്യാതിഥിയാകും.

സുവര്‍ണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്എഫ്എസ്ഐ-കെ ആര്‍ മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും. ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് - ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷമാണ് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാല് ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകന് മൂന്ന് ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

അവസാന ദിവസം 15 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.  ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ടർക്കിഷ് ചിത്രം ദി ഫോർ വാൾസ്, മൂന്ന് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ സിദ്ധാർഥ് ചൗഹാൻ ചിത്രം അമർ കോളനി, സത്യജിത്ത്‌ റേയുടെ 'ഗോൾപ്പോ ബോലിയെ താരിണി ഖൂറോ' എന്ന ചെറുകഥയെ ആധാരമാക്കി അനന്ത നാരായൺ മഹാദേവൻ ഒരുക്കിയ ദി സ്റ്റോറിടെല്ലർ, ഡിംനേഷ്യ ബാധിച്ച 84കാരന്റെ കഥ പറയുന്ന മസഹിറോ കൊബായാഷിയുടെ ലിയർ ഓൺ ദി ഷോർ തുടങ്ങിയ ചിത്രങ്ങളുമാണുള്ളത് .

കസാക്കിസ്ഥാൻ ചിത്രം സെറെ, മാനുവേലാ മാർടീലി ചിത്രം 1976,  ഹംഗേറിയൻ ചിത്രം ദി ഗെയിം, ദി ഫോർജേർ, ബിറ്റർസ്വീറ്റ് റെയ്ൻ,  ദ ഹാപ്പിയസ്ററ് മാൻ ഇൻ ദ വേൾഡ് എന്നീ ചിത്രങ്ങളും വെള്ളിയാഴ്ച പ്രദർശിപ്പിക്കും. ടാഗോർ, കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് ഇന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. റിസർവേഷൻ ഉണ്ടായിരിക്കില്ല. ജനപ്രിയ ചിത്രത്തിനായി ഉച്ചയ്ക്ക് 12 മണി വരെ വോട്ട് ചെയ്യാം. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന സിനിമ പ്രദർശിപ്പിക്കും.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും