ENTERTAINMENT

'ഒരുപറ്റം സ്ത്രീകളുടെ സിനിമ, അതുല്യ സംവിധായികയുടെ ഉദയം'; ഓൾ വീ ഇമാജിൻ ആസ് ലൈറ്റിനെ ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ 'പാം ദിയോർ' വിഭാഗത്തിൽ പ്രദർശിപ്പിച്ച ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ഇന്ത്യൻ ചിത്രത്തിന് മികച്ച റിവ്യൂ നൽകി അന്താരാഷ്ട്ര മാധ്യമങ്ങൾ. ദി ഗാർഡിയൻ ഫൈവ് സ്റ്റാർ നൽകിയാണ് സിനിമയെ കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചത്. പായൽ കപാഡിയയാണ് ചിത്രത്തിന്റെ സംവിധായിക. 1969ൽ പുറത്തിറങ്ങിയ സത്യജിത് റേയുടെ ക്ലാസ്സിക്കായ 'ഡേയ്സ് ആൻഡ് നൈറ്റ്സ് ഓഫ് ദി ഫോറസ്റ്റ്' എന്ന സിനിമയുമായാണ് ഗാർഡിയൻ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിനെ താരതമ്യം ചെയ്യുന്നത്. സിനിമ അവസാനത്തേക്ക് നിലനിർത്തുന്ന നിഗൂഢതയെ കുറിച്ച് പറയുമ്പോഴാണ് ഈ താരതമ്യം ഗാർഡിയൻ നടത്തുന്നത്.

എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും ഒരേ സ്വരത്തിൽ പറയുന്ന കാര്യം ഇത് ഒരു അതുല്യ സംവിധായികയുടെ ഉദയമാണെന്നാണ്. പായൽ കപാഡിയ എന്ന സംവിധായികയുടെ ആദ്യത്തെ ഫീച്ചർ സിനിമയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്' ആണ് പായൽ കപാഡിയ മുമ്പ് ചെയ്ത ഡോക്യുമെന്ററി. ഇന്ത്യയിലെ സർവ്വകലാശാല വിദ്യാർത്ഥികളുടെ ജീവിതം അവതരിപ്പിക്കുന്ന ഡോക്യുമെന്ററി 2021 ലെ കാൻ ചലചിത്രോത്സവത്തിൽ 'ഡയറക്ടർസ് ഫോർട്ട്നൈറ്റ്' എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും 'ഗോൾഡൻ ഐ' പുരസ്കാരം നേടുകയും ചെയ്തിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് സിനിമ പഠിച്ചിറങ്ങിയ പായൽ കപാഡിയയുടെ ആദ്യത്തെ സിനിമ, 'വാട്ടർ മിലൺ, ഫിഷ് ആൻഡ് ഹാഫ് ഗോസ്റ്റ്' പുറത്തിയുറങ്ങുന്നത് 2014ലാണ്.

തിരക്കുപിടിച്ച മുംബൈ നഗരത്തിൽ ജോലിയുടെ ഭാഗമായി എത്തിയ രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് സിനിമ. ദിവ്യ പ്രഭ, കനി കുസൃതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലുടനീളം കാവ്യാത്മകമായ ചലച്ചിത്ര ഭാഷനിലനിൽക്കുന്നുണ്ടെന്നും നിരവധി റിവ്യൂകൾ പറയുന്നു.

ലെസിൻറോക്സ് നൽകിയ റിവ്യൂയിൽ സിനിമയിൽ സംവിധായക കാമറ ഉപയോഗിക്കുന്നത് ഒരു സ്റ്റെതസ്കോപ്പുപോലെയാണെന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ ആന്തരികാവയവങ്ങളെ കേൾക്കാൻ സാധിക്കുന്ന പോലെ നമുക്ക് ഈ ക്യാമറയുടെ ചലനങ്ങൾ കാണാമെന്നാണ് ലെസിൻറോക്സ് പറഞ്ഞത്.

ലോകത്തെ സിനിമയ്ക്കനുസരിച്ച് മയപ്പെടുത്തതാനല്ല സിനിമ മറിച്ച് സമൂഹത്തെ പൂർണമായും കേൾക്കാനും കാണാനുമാണ് ശ്രമിക്കുന്നതെന്നാണ് ലെസിൻറോക്സ് പറയുന്നത്.

കനി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ ഛായ കദം, ഹൃധു ഹാറൂൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലക്സ്ബോക്സാണ് സിനിമയെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്.

ഒരുപറ്റം സ്ത്രീകളുടെ സംരംഭം എന്ന രീതിയിൽ സിനിമ വലിയ തോതിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. പ്രധാനകഥാപാത്രങ്ങളായെത്തുന്ന മൂന്നുപേരും സ്ത്രീകളാണ്. ആ സ്ത്രീകളിലൂടെ ലോകത്തെ കാണിച്ച് തരികയാണ് ഒരു വനിതാ സംവിധായിക.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും