ENTERTAINMENT

'നിള'യിൽ മാമുക്കോയയുടെ ആ ഷോട്ട് എന്നെ അത്ഭുതപ്പെടുത്തി: വിനീത്

സുല്‍ത്താന സലിം

ഇന്ദുലക്ഷ്മിയുടെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'നിള'യുടെ വിശേഷങ്ങളുമായി ദ ഫോർത്ത് അഭിമുഖത്തിൽ വിനീതും ശാന്തികൃഷ്ണയും.

''നിളയിൽ മാമുക്കയുടെ കണ്ണുനിറയുന്ന ഒരു ഷോട്ട് ഉണ്ട്‌, എന്നെ അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു. പൊടിനിറഞ്ഞ ഒരു പഴയ വീട്ടിലായിരുന്നു നിളയുടെ ഷൂട്ട്‌. ആരോഗ്യപ്രശ്നങ്ങളാൽ ഇക്കയെ ആശുപത്രിയിൽ കൊണ്ടുപോയത് ഞാനാണ്. ഷൂട്ട്‌ മാറ്റിവയ്ക്കാൻ തയ്യാറായിരുന്നു. പക്ഷെ മാമുക്ക അതൊന്നും പ്രശ്നമല്ലെന്ന് പറഞ്ഞ് ഷൂട്ടിങ്ങിന് വരുകയായിരുന്നു. അതാണ് അവരുടെയൊക്കെ ഡെഡിക്കേഷൻ'' - വിനീത് ഓർത്തെടുത്തു.

''നൃത്തം ശരീരത്തിൽ ലയിച്ചുപോയവർക്ക് ചലനങ്ങളിൽ സ്വാഭാവികമായും അത് കടന്നുവരും. പക്ഷെ കയ്യെത്തുന്നിടത്ത് കണ്ണെത്തണം എന്ന തിയറി അഭിനയത്തിൽ വേണ്ട. അത് തിരിച്ചറിഞ്ഞ് തിരുത്തിയാണ് മുന്നോട്ട് പോയത്. എന്റെ മുൻകാല സിനിമകൾ നോക്കിയാൽ അഭിനയത്തിൽ ആ കുറവുകൾ പ്രകടമാണ്'' - വിനീത് പറയുന്നു.

നിളയിലെ ഡോ. മാലതി കരിയറിലെ എടുത്തുപറയാനാവുന്ന കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നാകുമെന്ന് ശാന്തി കൃഷ്ണ വ്യക്തമാക്കി. വനിതാ സംവിധായകർക്കായുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബഹുമതിയും ഉത്തരവാദിത്തവുമായി കാണുന്നുവെന്നും അവർ പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?