ഇറാനിൽ സിനിമകൾ നിഷിദ്ധമാണ്. ഭരണകൂടാനുകൂല സിനിമകൾ ചെയ്യുന്നവർക്ക് മാത്രമാണ് രാജ്യത്ത് നിൽക്കാനാവുക. മറ്റുള്ളവർ നിയമ നടപടികൾ നേരിടേണ്ടി വരികയോ നാടു കടത്തപ്പെടുകയോ ചെയ്യും. ഇറാന്റെ ഭരണകൂട ഭീകരത തുറന്നു പറയുകയാണ് നിർമ്മാതാവ് ഹദി ഗസൻഫാരി . മത്സരവിഭാഗ ചിത്രമായ ഹൂപ്പോയുടെ നിർമ്മാതാവാണ് ഹദി.