ENTERTAINMENT

കാജൽ അഗർവാൾ സിനിമ വിടുന്നോ? കമ്മിറ്റ്‌മെന്‌റുകളെല്ലാം പൂര്‍ത്തിയാക്കിയെന്ന് താരം

കമൽഹാസന്റെ ഇന്ത്യൻ -2, നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി എന്നിവയാണ് കാജലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

വളരെക്കുറച്ച് കാലം കൊണ്ട് തന്നെ തെന്നിന്ത്യയുടെ ഹൃദയം കവർന്ന നടിയാണ് കാജൽ അഗർവാൾ. തമിഴിലും തെലുങ്കിലും പ്രമുഖതാരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ താരം.അറുപതിലേറെ സിനിമകളിൽ കാജൽ അഗർവാളിന് ആരാധകര്‍ ഏറെയാണ്.

2020ൽ ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവുമായുള്ള വിവാഹശേഷം അമ്മയാകുന്നത് വരെ താരം സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. പിന്നീട് വീണ്ടും സിനിമുകളുമായി സജീവമായി. എന്നാലിതാ താരം സിനിമ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ നിറയുന്നത്.

ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കമൽ ഹാസൻ ചിത്രം ഇന്ത്യൻ-2വിന്റെയും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെയും ഷൂട്ടിങ് പൂർത്തിയാക്കുന്നതോടെ കാജൽ അഗര്‍വാൾ സിനിമ വിടുമെന്നാണ് വാര്‍ത്തകൾ. താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റുകളും അഭ്യൂഹം സജീവമാക്കി. താൻ കമ്മിറ്റ്‌മെന്‌റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുമെന്നും വ്യക്തമാക്കുന്നതായിരുന്നു ട്വീറ്റ്.

മകൻ നീലിനൊപ്പെം പങ്കിടാൻ സമയം കണ്ടെത്താനായാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകൾ. സിനിമയിൽനിന്നും പൂർണമായും മാറിനിൽക്കുമോ, അതോ താത്കാലികമായൊരു ഇടവേളയാണോ താരം എടുക്കുന്നതെന്ന് സംബന്ധിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.

2004ൽ സമീർ കാർണികിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ക്യുൻ ഹോ ഗയ നാ' എന്ന ഹിന്ദി ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്താണ് കാജൽ അഗര്‍വാളിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. 2007ൽ ലക്ഷ്മി കല്യാണം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി.

2009 ൽ എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ മഗധീര കാജലിന്റെ കരിയർ ഹിറ്റുകളിലൊന്നായിരുന്നു. ഇതു കൂടാതെ, ആര്യ 2, ഡാർലിംഗ്, ബൃന്ദാവനം, മിസ്റ്റർ പെർഫെക്റ്റ്, ജില്ല, തുപ്പാക്കി, മെർസൽ, ഹേയ് സിനാമിക, വിവേകം, മാരി അടക്കം തമിഴിലും തെലുങ്കിലുമായി മാസ് ഹിറ്റ് സിനിമകളിൽ അവർ തന്റെ പ്രകടനം കാഴ്ച വച്ചിരുന്നു.

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ