അസുരന് ശേഷം മഞ്ജു വാര്യര്‍ ചെയ്യുന്ന തമിഴ് ചിത്രമാണ് തുനിവ്. തുനിവിൻ്റെ ട്രെയിലറിലെ മഞ്ജുവിന്റെ ആക്ഷന്‍ സ്വീക്കന്‍സ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മഞ്ജു കരിയറിലെ തന്നെ ആദ്യ ആക്ഷന്‍ പാക്ക്ഡ് കഥാപാത്രമാണ് തുനിവിലേത്. തമിഴില്‍ നയന്‍താരയുടെ വഴിയെയുള്ള യാത്രയുടെ തുടക്കമായി ഇതിനെ കാണാമോ ?
2003 ല്‍ മനസിനക്കരെയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നയന്‍താര തമിഴിലെത്തിയത് അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് ഗജിനി , ശിവകാശി, വല്ലവന് തുടങ്ങി കൈ നിറയെ ചിത്രങ്ങളുമായി തമിഴ് സിനിമയില്‍ സജീവമായിരുന്നെങ്കിലും ബില്ലയാണ് നയന്‍താരയ്ക്ക് ഇമേജ് ബ്രേക്കും കരിയര്‍ ബ്രേക്കും നല്കിയ ചിത്രം. വിഷ്ണുവര്ധൻ്റെ സംവിധാനത്തില്‍ അജിത്തിനൊപ്പം സ്റ്റൈല്‍ ലുക്കില്‍ ആക്ഷന്‍ പാക്ക്ഡ് ആയി എത്തിയ സാക്ഷ എന്ന കഥാപാത്രം നയന്‍താരയുടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള ചുവടുവയ്പ്പായിരുന്നു.
സമാന സാഹചര്യം ആവര്‍ത്തിക്കുകയാണോ തുനിവിലൂടെ മഞ്ജുവെന്നാണ് തുനിവ് ട്രെയിലര്‍ തോന്നിപ്പിക്കുന്നത്. അസുരന് ശേഷം മഞ്ജു വാര്യര്‍ ചെയ്യുന്ന തമിഴ് സിനിമ എന്നതിനെക്കാളേറെ സിനിമാ ജീവിതത്തില്‍ ആദ്യമായി ചെയ്യുന്ന മുഴുനീള ആക്ഷന്‍ സിനിമ എന്നതിനാണ് പ്രാധാന്യം.
ബില്ലയിലെ പോലെ തന്നെ അജിത്തും നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രമായെത്തുമ്പോള്‍ ആക്ഷന്‍ ഹീറോയിനായി മഞ്ജുവും ഒപ്പമുണ്ട് . മെഷീന് ഗണ്ണ് പിടിച്ചുള്ള മഞ്ജുവിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ വൈറലാണ് . ആറാംതമ്പുരാനിലെ ഉണ്ണിമായ , കന്മദത്തിലെ ഭാനു, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്ര പത്രത്തിലെ ദേവിക തുടങ്ങി ഒരുകാലത്ത് മഞ്ജു അനശ്വരമാക്കിയ കഥാപാത്രങ്ങളേ കൂടി ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പ്രകടത്തിന് കാത്തിരിക്കുന്ന ആരാധകര്‍ക്കുള്ള വിരുന്ന് കൂടിയാകുമോ തുനിവ് എന്ന് കാത്തിരുന്ന് കാണാം. ഒപ്പം മഞ്ജുവിൻ്റെ തമിഴിലെ യാത്രയ്ക്ക് വേഗം കൂട്ടൂമോ തുനിവെന്നും .